ശിവഗിരി തീർത്ഥാടനം സ്കൂളുകൾക്ക് അവധി

91-ാം ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്കാണ് അവധി നൽകിയത്.

Read More

പി.എസ്.സി.യ്ക്ക് ആധാർ പരിശോധിക്കാൻ അധികാരം

തിരുവനന്തപുരം: സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി. ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർത്ഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത പരിശോധന പി.എസ്.സി. നടത്തുക. ഉദ്യോഗാർത്ഥി നൽകേണ്ട അനുമതിപത്രത്തിന്റെ മാതൃകയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. പി.എസ്.സി.ക്ക് ആധാർ പരിശോധന നടത്താൻ യുഐഡിയുടെ (യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അനുമതിയും വിജ്ഞാപനത്തിലൂടെ ഉറപ്പാക്കി. സർക്കാർ…

Read More

‘മോദിയോടുള്ള വെറുപ്പ്’; മഹാരാഷ്ട്രയിൽ പ്രധാനമന്ത്രിയുടെ പോസ്റ്ററിന് നേരെ കല്ലേറ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്. ബി.ജെ.പി സർക്കാരിന്റെ വീക്ഷിത് ഭാരത് പരിപാടിയുടെ പോസ്റ്ററിന് നേരെയാണ് കല്ലേറ്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമാി പ്രചരിക്കുകയാണ്. നാഗ്പൂരിലെ ചന്ദ്രമണി ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററിന് നേരെയാണ് യുവാവ് കല്ലെറിഞ്ഞത്. മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന യുവാവ് താൻ സഞ്ചരിച്ചിരുന്ന ബൈക്ക് പാർക്ക്‌ ചെയ്‌ത്‌ എത്തിയ ശേഷം മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ഉൾപ്പെടുന്ന പോസ്റ്ററിന് നേരെ കല്ലെറിയുകയായിരുന്നു. മോദിയെ ലക്ഷ്യം വെച്ച് കല്ലെറിയുന്നതും…

Read More

ക്ഷേത്ര ദർശനത്തിനിടെ വയോധികയുടെ ഒന്നരലക്ഷത്തിന്റെ മാല കവർന്നു; കൊല്ലത്ത് 3 സ്ത്രീകൾ അറസ്റ്റിൽ

കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വയോധികയുടെ സ്വർണമാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ വൃദ്ധയുടെ ഒന്നേകാൽ ലക്ഷം രൂപയുടെ മാല ഇവർ കവർന്നത്. ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള മഹിളാ മണിയമ്മയുടെ മാല ഈ സംഘം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. മറ്റൊരു സംഭവത്തിൽ കൊല്ലം…

Read More

കസ്റ്റഡിയിൽ വാങ്ങിയ മാവോയിസ്റ്റ് സംഘാംഗവുമായി പൊലീസ് കോഴിക്കോട് തെളിവെടുപ്പ് നടത്തി

കോഴിക്കോട്: വയനാട്ടിൽ വെച്ച് പിടിയിലായ മാവോയിസ്റ്റ് ഉണ്ണിമായയെ കസ്റ്റഡിയിൽ വാങ്ങിയ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്, 11 കേസുകളുടെ തെളിവെടുപ്പ് നടത്തി. ഉണ്ണിമായ ഉൾപ്പെട്ട മാവോയിസ്റ്റ് കേസുകൾ റിപ്പോർട്ട് ചെയ്തു മുത്തപ്പൻപുഴ, കൂരോട്ടുപാറ, മേലെ മരുതിലാവ്, വള്ള്യാട്, മട്ടിക്കുന്ന്, പേരാമ്പ്ര എസ്റ്റേറ്റ്, സീതപ്പാറ, പിറുക്കൻതോട് എന്നീ സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന വെള്ളിയാഴ്ച ഉണ്ണിമായയെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ…

Read More

തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ

തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ.യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചൽ സ്വദേശി ഷൈജുവാണ് എക്സൈസിന്‍റെ പിടിയിലായത്. അടുത്തിടെ നടന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലാണ് ഷൈജുവിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 40 കിലോ കഞ്ചാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. പുതുവത്സര പാർട്ടിക്കായാണ് തലസ്ഥാനത്തേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ഷൈജു എക്സൈസിനോട് സമ്മതിച്ചു. ആന്ധ്ര പ്രദേശിൽ നിന്നുമാണ് ഷൈജു കഞ്ചാവുമായി എത്തിയത്. ക്രിസ്മസ് – ന്യൂയർ ആഘോഷങ്ങൾ ലക്ഷ്യം വെച്ചാണ് പ്രതി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന്…

Read More

സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ ആണ്‍കുട്ടിയെ ചുംബിച്ചു; യുവതിയായ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാർഥിയോട് മോശമായി പെരുമാറിയ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. ആൺകുട്ടിയെ ചുംബിക്കുകയും കൂടുതൽ അടുത്തിടപഴകുകയും ചെയ്യുന്ന 42കാരിയായ പ്രധാന അധ്യാപികയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി. കർണാടക ചിക്കബല്ലാപ്പൂർ ജില്ല ചിന്താമണി താലൂക്കിലെ മുരുഗമലയിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. ഡിസംബർ 22 മുതൽ 25 വരെ സ്കൂളിൽ നിന്ന് വിനോദയാത്ര പോയിരുന്നു. ധർമ്മസ്ഥലയിലെ കാഴ്ചകൾ കാണാൻ പോയ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാർഥി എടുത്ത ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ…

Read More

ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു

ചിറയിൻകീഴ് :ബാലസംഘം രൂപീകരണത്തിന്റെ എൺപത്തി ആറാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. ബാലസംഘം കൂന്തള്ളൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്ര പാലകുന്ന് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. കാട്ടുമുറാക്കലിൽ നടന്ന സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കുമാരി അശ്വനി ഉദയൻ അധ്യക്ഷയായി. വൈഗ ചഞ്ചൽ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു. ബാലസംഘം കൺവീനർ സന്തോഷ് കുമാർ ,ജി.വേണുഗോപാലൻ നായർ, ഹരീഷ് ദാസ് ,വിജുകുമാർ , അനിൽകുമാർ,ടോമി, ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Read More

ക്യാപ്റ്റന്റെ സംസ്കാരം ഇന്ന് വൈകിട്ട്; അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത് ആയിരങ്ങൾ

ചെന്നൈ: അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് 4.45ന് നടക്കും. ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. ഇന്നു രാവിലെ ആറു മണി മുതൽ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുദർശനം. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്. കോവിഡ് ബാധിതനായി…

Read More

യൂത്ത് കോൺഗ്രസ് നേതാവ് മദ്യപിച്ച് റോഡിൽ കിടന്നു, പരസ്യമായി അസഭ്യം പറഞ്ഞു; പരാതിയുമായി സൈനിക ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: മദ്യപിച്ച് റോഡിൽ കിടന്ന യൂത്ത് കോൺഗ്രസ് നേതാവ് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ സംസ്ഥാന കോർഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷ് നാഥിനെതിരെയാണ് പരാതി. നെടുമങ്ങാട്-കരിപ്പൂര് റോഡിൽ മദ്യപിച്ച് യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസിൽ പരാതി നൽകി. മദ്യപിച്ച് റോഡിൽ കിടന്ന ശേഷം ഗതാഗതതടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്. ജോലി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial