ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു
കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം രണ്ട് പെണ്‍മക്കളെയും വെട്ടി യുവാവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. വെട്ടേറ്റ രണ്ട് പെണ്‍മക്കളെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. 18 ഉം 21ഉം വയസ്സുള്ള പെണ്‍മക്കള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. രാവിലെ ഇവരുടെ വീട്ടില്‍…

