ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നെടുമങ്ങാട് പാലോടാണ് സംഭവം നടന്നത്. തെന്നൂർ സൂര്യകാന്തി നാല് സെൻ്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഉഷ എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഭാര്യയോടുള്ള സംശയവും ആക്സിഡൻ്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതുമുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി രാധാകൃഷ്ണൻ കുറച്ചുകാലമായി പിണക്കത്തിൽ ആയിരുന്നു. സ്ത്രീ സൂര്യകാന്തിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം….

