126 കോടിയുടെ നികുതി വെട്ടിപ്പ്; തൃശൂരിലെ ഹൈ റിച്ച് ഷോപ്പി ഡയറക്ടര്‍ റിമാന്‍ഡില്‍
തൃശ്ശൂർ: 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു കേരള ജിഎസ്‍ടി ഇന്റലിജൻസ് വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്. തൃശൂർ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപനാണ് ഡിസംബർ ഒന്നിന് അറസ്റ്റിലായത്. കാസർഗോഡ് ജിഎസ്‍ടി ഇന്റലിജൻസ് യൂണിറ്റ്…

