പി എസ് സി നിയമന തട്ടിപ്പ് കേസ്; ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി
പിഎസ് സി നിയമന തട്ടിപ്പ് ഒന്നാം പ്രതി അടൂർ സ്വദേശിനി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. അതെസമയം ഇന്റർവ്യൂ നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പിഎസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഇന്റർവ്യൂ നടത്തിയ കോട്ടയം സ്വദേശിനി ജോയിസി ജോർജാണ് പിടിയിലായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉദ്യോഗാര്‍ത്ഥികളെ കബിളിപ്പിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. പിഎസ് സിയിലെ ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയത്….

