സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം ; ഒക്ടോബർ ഒന്നു മുതലാണ് വർദ്ധനവ്

തിരുവനന്തപുരം : ഒക്ടോബർ ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം.പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്. കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും…

Read More

ജി 20 ഉച്ചക്കോടിയിലും ഇന്ത്യക്ക് പകരം പ്രത്യക്ഷപ്പെട്ടത് ഭാരത് .

ന്യൂഡൽഹി: ജി20 ഉച്ചക്കോടിയിലും ഇന്ത്യക്ക് പകരം പ്രത്യക്ഷപ്പെട്ട് ഭാരത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു മുർമ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ വിവിധതലങ്ങളിലൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്തിരിന്നു. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.

Read More

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: 3 കിലോ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

തൃശൂർ : തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വൈറ്റ് കളർ ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് വിവരം. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുള്ളത്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം തൃശൂർ…

Read More

കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം :കേരള സർവകലാശാല യൂണിയൻ 2022-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കൊല്ലം എസ് എൻ കോളേജിൽ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മീനാക്ഷി സ്വാഗതം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ ജി മുരളീധരൻ ,ശ്രീ എസ് ജയൻ, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ എസ് അനിൽകുമാർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ്…

Read More

പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ അതിവേഗത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തിൽ അറിയിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിനായി അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ,…

Read More

11 ജില്ലകളിൽ യെല്ലോ അലർട്ട്; വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള കർണാടക –…

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു

ഇംഫാൽ : മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ തേങ്നൗപൽ കാക്ചിങ് ജില്ലകളിലാണ് സംഘർഷമുണ്ടായത്. സുരക്ഷാ സേനക്കെതിരെ മെയ്തി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. വെടിവെയ്പ്പിൽ രണ്ടു പേർ മരിച്ചു, 50 പേർക്ക് പരിക്കേറ്റു. ഇവിടെ നിലവിലും സംഘർഷസാഹചര്യം തുടരുകയാണ്. മെയ്തെ വിഭാഗമാണ് സംഘർഷമുണ്ടായതെന്ന് കുക്കികളും കുക്കികളാണ് സംഘർഷമുണ്ടാക്കിയതെന്ന് മെയ്തെ വിഭാഗങ്ങളും ആരോപിച്ചു. അതിനിടെ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കൽ എന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടു…

Read More

എം ഡി എം എയുമായി യുവാവ് പിടിയിൽ.

തിരുവനന്തപുരം :പോത്തൻകോട് ചെങ്കോട്ടുകോണം സ്വദേശി 23 വയസ്സുള്ള വിഷ്ണുവിനെയാണ് എംഡിഎംഎയുമായി പിടികൂടിയത്. മുൻ കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ 27.5ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബു തമ്പാനൂർ ബസ് സ്റ്റാൻഡിൽവെച്ച് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും എം ഡി എം എ വാങ്ങി നാഗർകോവിൽ ബസ്റ്റാന്റിൽ ഇറങ്ങി തിരുവനന്തപുരത്തേയ്ക്ക് മറ്റൊരു ബസിൽ കയറി തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോഴാണ്…

Read More

ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി; 10 വർഷമായ ആധാറുകൾ നിർബന്ധമായും പുതുക്കുക

ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി; 10 വർഷമായ ആധാറുകൾ നിർബന്ധമായും പുതുക്കുക തിരുവനന്തപുരം: ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ സെപ്റ്റംബർ 14-വരെ ആയിരുന്നു ആധാർ പുതുക്കാനുള്ള അവസരമുണ്ടായിരുന്നത്. ഇപ്പോൾ ആധാർ പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേയ്‌ക്ക് കൂടി നീട്ടിയതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 2023 ഡിസംബർ 14 വരെ ഉപഭോക്താക്കൾക്ക് ആധാർ പുതുക്കാൻ സമയം ലഭിക്കും. ഓൺലൈനായി പുതുക്കുന്നവർക്കാണ് സേവനം സൗജന്യമായി ലഭിക്കുന്നത്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ…

Read More

മണര്‍കാട് ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറിൽ ഇരു വിഭാഗത്തിനും പരിക്ക്

മണര്‍കാട് ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. കല്ലേറില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്ക് പരുക്കേറ്റു.സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ്. ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial