കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; ആറ് സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ഊട്ടി : കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍പെട്ടത്. ഊട്ടിക്ക് സമീപം ഗാന്ധിനഗറിലാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു. ആറ് സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. പത്തോളം തൊഴിലാളികളാണ് മണ്ണെടുക്കൽ ജോലിയിൽ ഏർപ്പെട്ടിരുന്നത്. ഗാന്ധിനഗറിലെ ഷകില (30), സംഗീത (35), ഭാഗ്യ (36), ഉമ (35),…

