Headlines

പട്ടാമ്പിയില്‍ വന്‍ കഞ്ചാവ് വേട്ട:രണ്ട് പേര്‍ പിടിയിൽ

പട്ടാമ്പി :പട്ടാമ്പിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍ .ഒഢീഷ സ്വദേശികളായ രവീന്ദ്രര്‍ പ്രധാന്‍ (24) , ജിക്കരിയ ജന്നി (24) എന്നിവരാണ് പിടിയിലായത് .പട്ടാമ്പി കോഴിക്കുന്ന് പ്രദേശത്ത് നിന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

Read More

സൗന്ദര്യവത്കരണത്തിനൊരുങ്ങി കരമനയാറിന്റെ തീരം ;കരമന-ആഴാങ്കൽ നടപ്പാത നവീകരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :കരമനയാറിന്റെ തീരത്ത് പ്രദേശവാസികളേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നത് ലക്ഷ്യമിട്ട് 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരമന പാലം മുതൽ ആഴാങ്കൽ ജംഗ്ഷൻ വരെ, കരമനയാറിന്റെ ഇടത് കരയിലുള്ള നടപ്പാതയുടെ സൗന്ദര്യവത്കരണത്തിന്റെയും നവീകരണത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പ് മുഖേന സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി, വിപുലമായ സൗന്ദര്യവത്കരണ പ്രവർത്തികളാണ് കരമനയാറിന്റെ തീരത്ത് നടത്തുന്നത്. കരമന-ആഴാങ്കൽ നടപ്പാതയുടെ ഭംഗിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് മന്ത്രി പറഞ്ഞു….

Read More

‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’; പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ബദലുമായി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിടത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലിയും സംഗമങ്ങളും നടത്താൻ ബിജെപി. തീവ്രവാദ വിരുദ്ധറാലി വഴി മണിപ്പൂർ കലാപത്തിൽ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ കനൽ അണക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കേരളത്തിൽ യുഡിഎഫും എൽഡിഎഫും പലസ്തീന് ഐക്യദാർഡ്യമർപ്പിക്കാൻ മത്സരിക്കുമ്പോഴാണ് ഹമാസിന്‍റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ച് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ കേരളത്തിലെ മുസ്ലീങ്ങൾക്കെന്നപോലെ കൃസ്ത്യൻ വിഭാഗങ്ങൾക്കും ഉള്ള ആശങ്ക അനുകൂലമാക്കുകയാണ് ഇതിലൂടെ ബിജെപിയുടെ ലക്ഷ്യം. ഹമാസിനെതിരെ കടുപ്പിക്കുന്നതിനൊപ്പം യുഡിഎഫും എൽഡിഎഫും തീവ്രവാദികൾക്കൊപ്പമാണെന്ന് കൂടി പറഞ്ഞാണ്…

Read More

മെട്രോ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കി യുവതി

ദില്ലി: ദില്ലിയിൽ മെട്രോ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കി യുവതി. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലാണ് സംഭവം. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് സ്ത്രീ എന്ന് വ്യക്തമായിട്ടില്ല. തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബർ 28 ന് മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ ഒരു സ്ത്രീയുടെ ഉൾപ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ജാഫ്രാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ്…

Read More

തമിഴ്‌നാട്ടിൽ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിജയ്‌യുടെ വായനശാല

ചെന്നൈ: നടൻ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ ച‍ർ‌ച്ചയാകുന്ന സാഹചര്യത്തിൽ പുതിയ സംരംഭത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ് നടൻ. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിൽ വായനശാല തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ നി‍ർമ്മിക്കുന്നതിനായി നേതൃത്വം നൽകുക. വായനശാലകൾക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു. ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നുമാണ് വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അറിയിച്ചത്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻ കേന്ദ്രങ്ങൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് മക്കൾ…

Read More

പരസ്യങ്ങൾ കാണാതെ എഫ്ബിയും ഇൻസ്റ്റയും ഉപയോഗിക്കാം ; തുക ഇത്ര മാത്രം

പരസ്യങ്ങൾ കാണാതെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേർഷന് യൂറോപ്പിൽ തുടക്കമായി.പുതിയ വേർഷനിൽ സൈൻ അപ്പ് ചെയ്യാനുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ട്. താത്പര്യമുള്ളവർക്ക് പുതിയ പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാം. അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചു. പരസ്യ രഹിത അക്കൗണ്ടുകൾക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നൽകേണ്ടത്. വെബിൽ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നൽകേണ്ട നിരക്ക്. സൗജന്യ സേവനം…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മണം; പ്രതി പൊലീസ് പിടിയിൽ

മൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. മുളവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാസഹോദരിയെയും മറ്റും ആക്രമിച്ച കേസിലാണ് ഓണക്കൂർ പിറമാടം നടുക്കുടിയിൽ രാജേഷ് ബാലൻ (30)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂവാറ്റുപുഴ പൊലീസാണ് കസ്റ്റ‍ിയിൽ എടുത്തത്. മുളവൂരുള്ള വീട്ടിലാണ് അതിക്രമിച്ചുകയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർകൊണ്ട് അടിച്ചത്. കുട്ടികൾക്കും ഭാര്യയുടെ മാതാപിതാക്കൾക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വധശ്രമത്തിനും ജെ.ജെ ആക്ട് പ്രകാരവും കേസെടുത്തു. സബ് ഇൻസ്പെക്ടർ മാഹിൻ സലിം, സീനിയർ…

Read More

പടിഞ്ഞാറത്തറയിൽ ലോറി അപകടം: ഡ്രൈവർ മരിച്ചു

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാം വയലിന് സമീപം ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു അപകടത്തില്‍ സജീര്‍ (37), മൊയ്ദീന്‍ (49) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു

Read More

രശ്മി ത്രിദിന ചലച്ചിത്ര പഠന ക്യാമ്പ്
നവം.17 മുതൽ 19 വരെ മലപ്പുറത്ത്

മലപ്പുറം: കേരള ചലച്ചിത്ര സാംസ്കാരിക കൂട്ടായ്മ, കേരള ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി., കേരള ഫിലിം സൊസൈറ്റി ഫെഡറേഷൻ എന്നിവയുടെ സഹകരണത്തിൽ രശ്മി ഫിലിം സൊസൈറ്റി നവംബർ 17 മുതൽ 19 വരെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര പഠന ക്യാമ്പിൽ മുഖ്യാതിഥിയായി ഫിലിം സൊസൈറ്റി ഫെഡറേഷൻ അദ്ധ്യക്ഷനും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ കരുണും വിശിഷ്ടാതിഥിയായി ആർട്ടിസ്റ്റ് മദനനും പങ്കെടുക്കും. സിനിമറ്റോഗ്രഫിയെപ്പറ്റി സണ്ണി ജോസഫ് ക്ലാസ്സെടുക്കും.ടി. കൃഷ്ണനുണ്ണി (ശബ്ദസംവിധാനം), ഐ.ഷൺമുഖദാസ് (സിനിമയും സന്നിവേശവും ), മനോജ് കാന…

Read More

ബത്തേരിയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി

ബത്തേരി: ബത്തേരിയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍ അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എൽ 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial