Headlines

അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

അങ്കമാലി:സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അങ്കമാലി പുളിയനം റൂട്ടിൽ പുളിയനം ജംക്‌ഷനുമുമ്പ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോടിശേരി സ്വദേശി ഡേവിസിനാണ് പരിക്കേറ്റത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

Read More

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം :ഒരു മാസത്തെ പെൻഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ .കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. നാലുമാസത്തെ…

Read More

ജനുവരി മുതല്‍ പൊലീസ് സ്‌റ്റേഷന്‍ ചുമതല എസ്ഐ

പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ജനുവരി മുതല്‍ വീണ്ടും എസ്ഐമാര്‍ക്ക് മടക്കി നല്‍കും. ഇന്‍സ്‌പെക്ടര്‍മാരെ സ്‌റ്റേഷന്‍ഹൗസ് ഓഫീസര്‍മാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണിത്. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുളള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ആലോചന നടത്തുന്നത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌റ്റേഷന്‍ഹൗസ് ഒഫീസര്‍മാരായിരിക്കുന്ന പൊലീസ് സ്‌റ്റേഷനുകളില്‍ പകുതിയോളം എണ്ണത്തില്‍ എസ്.ഐ.മാര്‍ക്ക് തിരികെ ചുമതല നല്‍കും. കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതലയാകും കൈമാറുക. 478 പൊലീസ് സ്‌റ്റേഷനുകളിലാണ് നിലവില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുള്ളത്. ഇതില്‍ 210 സ്‌റ്റേഷനുകളുടെ ചുമതലയാകും…

Read More

ആലുവ പുഴയിൽ പതിനാലുകാരൻ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

കൊച്ചി: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനായ മിഷാലാണ് മരിച്ചത്. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥിയാണ് മിഷാൽ. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാൽ കുളിക്കാനിറങ്ങിയത്. നാല് സുഹൃത്തുക്കളും മിഷാലിനൊപ്പം ഉണ്ടായിരുന്നു. പുഴയിൽ മുങ്ങിത്താഴ്ന്ന മിഷാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക്…

Read More

മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍ വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം : ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്ത വകയില്‍ കിട്ടാനുള്ള തുക കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍ വകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ലൈസന്‍സ്, ആര്‍സി ഉള്‍പ്പെടെയുള്ള രേഖകള്‍ സ്പീഡ് പോസ്റ്റില്‍ അയക്കാതായി. ഇവ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. 2.08 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തപാല്‍ വകുപ്പിന് നല്‍കാനുള്ളത്. 2023 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണിത്. നവംബര്‍ ഒന്നു മുതലാണ് മോട്ടോര്‍ വാഹനവകുപ്പുമായുള്ള…

Read More

കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

ചങ്ങനാശ്ശേരി: തടികയറ്റിവന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം. രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

‘സഹകരണ മേഖല വളർന്ന് വന്നത് ജനങ്ങളിലൂടെ’; തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖല വളർന്ന് വന്നത് ജനങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖല വളർച്ച നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ സംഘങ്ങൾ ഇക്കാലയളവിൽ വളർച്ച നേടി. ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായത്. ഇതിന് ഊടും പാവും…

Read More

സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

കോഴിക്കോട്ട്: സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും. പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസർ അറഫാത്ത് നഗറിലേക്ക് മനുഷ്യസ്നേഹികൾ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ. മതസാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ…

Read More

താമരശേരിയിൽ എക്സൈസ് പരിശോധന ; 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയിൽ വ്യാപകമായ റെയ്ഡ് നടത്തിയത്. നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റർ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്തു .പ്രിവന്റീവ് ഓഫീസർ…

Read More

13 അവശ്യ സാധനങ്ങളുടെ വില സപ്ലൈക്കോ വർദ്ധിപ്പിക്കും

തിരുവനന്തപുരം: സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകി. ഏഴു വർഷത്തിനു ശേഷമാണ് വില വർദ്ധന. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് മുന്നണി അനുവാദം നൽകി. അവശ്യസാധനങ്ങള്‍ക്ക് 25% ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മുന്നണി യോഗത്തിൽ മന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial