Headlines

തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം സമ്മാനവുമായി അഫ്ഗാന്‍ താരം ഗുര്‍ബാസ്

ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗുര്‍ബാസ് ദീപാവലി സമ്മാനവുമായി തെരുവിലിറങ്ങിയത്. കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു. ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്താനെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ച…

Read More

അയയില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം; അയയില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറ ചേറാട്ടുകുഴിയില്‍ ജോയിയുടെ മകന്‍ വൈശാഖ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സീനയാണ് അമ്മ. അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

രാവിലെ നടക്കാനിറങ്ങിയ അച്ഛനെയും മകനെയും കാണാതായി; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ,

കോട്ടയം: അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകമെന്ന് പൊലീസ് പറയുന്നു.

Read More

വനിത സംവരണം തെരഞ്ഞെടുപ്പിനുള്ള പ്രചരണായുധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: വനിത സംവരണം തെരഞ്ഞെടുപ്പിനുള്ള പ്രചരണായുധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ബിജെപി അധികാരത്തില്‍ വന്ന് ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. വനിത സംവരണം വേഗത്തില്‍ നടപ്പിലാക്കാനായിരുന്നില്ല, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. സ്ത്രീകള്‍ക്ക് സംവരണം കൊടുത്തുവെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള തന്ത്രമാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘വനിത സംവരണം-സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ കേരള മഹിളാ സംഘം സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍…

Read More

കളമശ്ശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു; മരണം അഞ്ചായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തിൽ നേരത്തെ കൊല്ലപ്പെട്ട 12 വയസ്സുകാരി ലിബിനയുടെ അമ്മയാണ് മരിച്ച സാലി. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന സാലി രാത്രിയാണ് മരിച്ചത്. മകൾ 12 വയസ്സുകാരി ലിബിന ബോംബ് സ്ഫോടനം നടന്നതിന്റെ പിറ്റേന്ന് മരിച്ചിരുന്നു. ചികിത്സയിലുള്ള മകൻ പ്രവീൺ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകൻ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും…

Read More

തിരുവനന്തപുരം തമലത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് പടക്ക കടയ്ക്ക് തീപിടിത്തം. തമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 7.30 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് പിന്നലെന്നാണ് സൂചന. തീ പിടിത്തത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്.

Read More

പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ല; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം :കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ലെന്ന് മന്ത്രി ജി.ആർ. അനിൽ. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ല. പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും പറഞ്ഞു. കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു….

Read More

കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ

കാസർഗോഡ് : കാസർഗോഡ്എംഡിഎംഎയുമായി യുവതി പിടിയിൽ.എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർപഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ്9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെഎക്സൈസ് പിടികൂടിയത്. കാസർഗോഡ്റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ്ഇൻസ്പെക്ടർ ജോസഫ് ജെ യും സ്ക്വാഡ്ഓഫീസ് പാർട്ടിയും ചേർന്നാണ് ഇവരെപിടികൂടിയത്. റംസൂണയ്ക്കെതിരെഎൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായിഎക്സൈസ് അറിയിച്ചു. സംഘത്തിൽപ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽഎക്സൈസ് ഓഫീസർമാരായ സതീശൻ കെ,ഷിജിത്ത്. വി വി, വനിതാ സിവിൽ എക്സൈസ്ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്സൈസ്ഡ്രൈവർ ക്രിസ്റ്റിൻ. പി എ, സൈബർസെൽഉദ്യോഗസ്ഥൻ പ്രിഷി പി…

Read More

റവന്യൂ ജില്ലാ കലോത്സവം കിളിമാനൂരിനോടുള്ള അവഗണന അവസാനിപ്പിക്കുക; എഐഎസ്എഫ്

കിളിമാനൂർ : റവന്യൂ ജില്ലാ കലോത്സവം നടത്തുവാൻ ആറ്റിങ്ങൽ ഉപജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കിളിമാനൂരാണ്. കിളിമാനൂരിലെ സ്കൂളുകളെ ഒഴിവാക്കി മറ്റു സ്ഥലങ്ങൾ ആലോചിക്കുന്നത് കിളിമാനൂരിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ്. 14-വർഷക്കാലമായി കിളിമാനൂരിൽ റവന്യൂ ജില്ലാ കലോത്സവം നടന്നിട്ട് .ആറ്റിങ്ങലിൽ വേദികൾ തമ്മിലുള്ള അകലം ട്രാഫിക് നിയന്ത്രണങ്ങൾ എന്നിവ പരിശോധിച്ചാൽ ആറ്റിങ്ങൽ ടൗണിനെക്കാളും നന്നായി കലോത്സവം നടത്തുവാൻ സാധിക്കുന്ന സ്ഥലമാണ് കിളിമാനൂരിലെ സ്കൂളുകൾ .സങ്കുചിതമായ രാഷ്ട്രീയത്തിന്റെ ഭാഗമായി കിളിമാനൂരിനെയും കിളിമാനൂരിന്റെ കലാ പാരമ്പര്യത്തെയും അവഗണിക്കുന്ന ആറ്റിങ്ങൽ ജനപ്രതിനിധി…

Read More

കസേര കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു; ഭാര്യ അറസ്റ്റിൽ

ഗൂഡല്ലൂർ: മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കത്തിനിടയിൽ ഭർത്താവിനെ അടിച്ചുകൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ. ഓവേലിയ്ക്കടുത്ത് കാമരാജ് നഗറിലെ ബിന്ദുവിനെ(22)യാണ് ന്യൂഹോപ്പ് പോലീസ് അറസ്റ്റുചെയ്തത്. മദ്യപിച്ച്‌ വീട്ടിലെത്തിയ ഭർത്താവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് മാതനെ(25) ഇവർ കസേരയെടുത്ത് അടിക്കുകയായിരുന്നു. കഴിഞ്ഞ ആറാം തീയതി രാത്രിയിലാണ് സംഭവം. തലയ്ക്കടിയേറ്റ മാതനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു. ന്യൂഹോപ്പ് സി.ഐ. ഷാഹുൽ ഹമീദാണ് അറസ്റ്റുചെയ്തത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial