Headlines

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്റും അംഗവും ഇന്നു ചുമതലയേല്‍ക്കും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി പി.എസ്. പ്രശാന്ത് ഇന്നു രാവിലെ 11നു ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്‍റ് കെ. അനന്തഗോപന്‍റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണു കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്ത് ദേവസ്വം ബോര്‍ഡിന്‍റെ പ്രസിഡന്‍റാകുന്നത്. കാലാവധി പൂര്‍ത്തിയായ ദേവസ്വം ബോര്‍ഡ് അംഗം എസ്.എസ്. ജീവന് പകരം എ. അജികുമാര്‍ പുതിയ അംഗമാകും. സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമാണ് അജികുമാര്‍.

Read More

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻകെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. സിപിഐഎം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മത നേതാക്കളെ വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ചെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വിമർശിച്ചു. ഊശാൻ താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എന്നും മതനേതാക്കളെ വിശേഷിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. മുസ്ലിം വിരുദ്ധത പടർത്തി സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് സുരേന്ദ്രൻ രാഷ്ട്രീയ പരിപാടി ആക്കിയെന്നും പി മോഹനൻ കുറ്റപ്പെടുത്തി. വായിൽത്തോന്നുന്നത് വിളിച്ചുപറയുന്ന വർഗീയവാദിയുടെ ജൽപ്പനങ്ങളായി…

Read More

കേരളത്തെ നടുക്കിയ കൊടും ക്രൂരത; ആലുവ കേസിൽ പ്രതിയ്ക്ക് ശിക്ഷ ഇന്ന് വിധിക്കും

കൊച്ചി: കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിലെ…

Read More

ചവർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു

ഇരിങ്ങാലക്കുട: ചവർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ കോളേജ് വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാർവതിയാണ് (21) മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31ന് വീടിനോട് ചേര്‍ന്ന് ചവർ കത്തിക്കുന്നതിനിടെ മുടിയിലേക്കും ശരീരത്തിലേക്കും തീ പടരുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റ് തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം….

Read More

എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് വിജ്ഞാപനം ഉടൻ

തിരുവനന്തപുരം :വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക്(എൽ.ഡി ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം.ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30 ന് പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. 2023 ഡിസംബർ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകൾ 2024ൽ പൂർത്തിയാക്കും. ഇവ ഉൾപ്പെടുത്തി 2024 ലെ പരീക്ഷകളുടെ…

Read More

മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്. ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡെയറിയിൽ പാസ്ചറൈസ് ചെയ്ത്, രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്തക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാം. കൂടാതെ മിൽമയുടെ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്,…

Read More

വാട്‌സ്ആപ്പില്‍ പരസ്യം വന്നേക്കും; സൂചന നല്‍കി വാട്‌സ്ആപ്പ് അധികൃതര്‍

ഇനി ചാറ്റുകള്‍ക്കിടയില്‍ പരസ്യം വന്നേക്കുമെന്ന് സൂചന നല്‍കി വാട്‌സ്ആപ്പ് അധികൃതര്‍. എക്കാലത്തും പ്ലാറ്റ് ഫോം പരസ്യരഹിതമാക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആപ്പിന്റെ ചാറ്റ് വിന്‍ഡോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാട്‌സ്ആപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ പരസ്യങ്ങള്‍ വന്നേക്കുമെന്ന സൂചനയാണ് കാത്കാര്‍ട്ട് നല്‍കുന്നത്. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്കാര്‍ട്ട് ഇക്കാര്യം പറഞ്ഞത്. പ്രധാന ഇന്‍ബോക്‌സില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല. എന്നാല്‍ മറ്റിടങ്ങളില്‍ കാണിച്ചേക്കാം. അത് ചിലപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്കൊപ്പമോ ചാനല്‍ ഫീച്ചറിനൊപ്പമോ ആയിരിക്കാം. ഉദാഹരണത്തിന് പണം…

Read More

‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ;നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാർ’; ഇ.പി.ജയരാജൻ

കണ്ണൂർ: ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇതിന്റെ പേരിൽ ബിജെപി സമരം ചെയ്യേണ്ടതു ബാങ്കിന്റെയും കേന്ദ്ര സർക്കാർ ഓഫിസുകളുടെയും മുന്നിലാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഒരാളും ആത്മഹത്യ ചെയ്യരുതെന്ന് ആഗ്രഹിക്കുന്ന ഒരു സർക്കാരാണ് എല്‍ഡിഎഫ് സർക്കാർ എന്നു അദ്ദേഹം പറഞ്ഞു.വായ്പയുമായി ബന്ധപ്പെട്ട സിബിൽ സ്കോറാണ് നെൽക്കർഷകൻ പ്രസാദിനു ബാങ്ക് വായ്പ നിഷേധിക്കാനിടയാക്കിയത്. കർഷകവിരുദ്ധമായ ഇത്തരം നിയമവും നിബന്ധനയുമുണ്ടാക്കിയതു കേന്ദ്രസർക്കാരാണ്. കർഷകർക്കു കാലതാമസമില്ലാതെ പണം നൽകാനാണ് പാഡി റസീറ്റ് ഷീറ്റ്. 2021–22ലെ…

Read More

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ബസിടിച്ച് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം :കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ….

Read More

ബസിടിച്ച് യുവാവ് മരിച്ചു ; മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

തൃശൂർ : ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.അശ്രദ്ധമായി ഓടിച്ച ബസ് ഇടിച്ചതിനെ തുടർന്ന് മരിച്ച സൗരവിന്റെ മൃതദേഹവുമായാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അരിമ്പൂർ – കാഞ്ഞാണി – തൃശൂർ സംസ്ഥാന പാതയിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബസിടിക്കുകയായിരുന്നു. എറവ് സ്വദേശിയാണ് മരിച്ച സൗരവ് (25). ഇതോടെയാണ് റോഡിൽ വാഹനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചത്. അപകടമുണ്ടാക്കിയ കിരൺ എന്ന കമ്പനിയുടെ ബസ് തടഞ്ഞ് ബസിൽ മരിച്ച യുവാവിന്റെ ഫ്ലക്സ് കെട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial