സൗജന്യമായി കൊടുത്തിട്ടും സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാതെ നാൽപ്പതിനായിരത്തിലേറെ പേർ; കോട്ടയം ജില്ലയിൽ മാത്രം കിറ്റ് വാങ്ങാത്ത 8,065 കാർഡുടമകൾ

തിരുവനന്തപുരം: ഈ വർഷം സംസ്ഥാന സർക്കാർ ഏർപ്പടുത്തിയ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു. എന്നാൽ, ഓണക്കിറ്റ് വിതരണം പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. മഞ്ഞ കാർഡ് ഉടമകളായ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേർക്കും ആദിവാസി ഊരുകളിലെ 5543 പേർക്കും കിറ്റുകൾ നേരിട്ട് എത്തിച്ചു നൽകി. ആകെ 5,87,096 മഞ്ഞ കാർഡ് ഉടമകളിൽ 40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണു ഭക്ഷ്യ പൊതുവിതരണ…

Read More

മാവേലിക്കരയിൽ ഓട്ടോറിക്ഷ നദിയിലേക്ക് മറിഞ്ഞ് അപകടം; യുവതി മരിച്ചു. മൂന്നുവയസ്സുള്ള മകനെ കാണാതായി

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ യുവതി മരിക്കുകയും മൂന്നുവയസ്സുള്ള മകനെ കാണാതാവുകയും ചെയ്തു. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. കാണാതായ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. മാവേലിക്കര ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വൈകുന്നേരം ആറുമണിക്കാണ് അപകടം നടന്നത്. കൊല്ലക്കടവിൽ നിന്നും മാവേലിക്കരിയിലെ ആശുപത്രിയിലേക്ക് പോയി തിരികെ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്….

Read More

ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പേയ്ഡ് വേര്‍ഷന്‍ വരുന്നു

സോഷ്യല്‍ മിഡിയ പ്ലാറ്റ് ഫോമുകളില്‍ ഏറ്റവും കൂടൂതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ഇനിഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പെയ്ഡ് വേര്‍ഷന്‍ വരുന്നു. പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനാണ് പുതിയ പേയ്ഡ് വേര്‍ഷന്‍ സഹായിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.തുടക്കത്തില്‍ യൂറോപ്പിലാണ് പണം നല്‍കി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷന്‍ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. അതേസമയം, കമ്പനി ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പേയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കുമെങ്കിലും ഇപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ്…

Read More

പോത്തൻകോട് യുവതി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം പോത്തൻകോട് ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനെയാണ് കസ്റ്റഡിയിലെടുത്തത്. നൗഫിയയുടെ സഹോദരന്‍ നൗഫലിന്റ പരാതിയിലാണ് നടപടി.ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ…

Read More

ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണം;കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

ചന്ദ്രനിൽ ചാന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് ഇന്ത്യയുടെ ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് തീർത്തും അനുചിതമായ ഒരു പ്രവർത്തനമാണ് .ആകാശഗോളങ്ങൾക്കും ബഹിരാകാശ ഇടങ്ങൾക്കും പേര് നൽകുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച മാനദണ്ഡങ്ങളാണ് എല്ലാ രാജ്യങ്ങളും പിന്തുടർന്ന് പോരുന്നത്.നാമകരണത്തിനുള്ള ആധുനിക മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് യാതൊരു സ്ഥാനവുമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറ്റമുണ്ടാക്കിയ വ്യക്തികളുടേയോ പേരാണ് നൽകാനാവുന്നത്. അക്കാദമികവും ശാസ്ത്രീയവുമായ ഇത്തരം കാര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ആ മേഖലകളിൽ ഒറ്റപ്പെടു…

Read More

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു. മെറ്റാബെലാലാൻഡിലെ ഫാംഹൗസിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം തള്ളി സുഹൃത്ത് ഹെൻറി ഒലാങ്കെ രംഗത്ത് വന്നിരുന്നു. സിംബാബ്‍വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ്…

Read More

കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, പ്രതിക്കായി തിരച്ചില്‍

കണ്ണൂർ: കണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. എടക്കാട് സ്വദേശി സാബിറയെ ആണ് ആൺസുഹൃത്ത് ഫൈറൂസ് വീട്ടിൽക്കയറി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 6.30-ഓടെയാണ് ഫൈറൂസ് വീട്ടിൽ അതിക്രമിച്ചുകയറി സാബിറയെ ആക്രമിച്ചത്. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. കൂത്തുപറമ്പ് സ്വദേശിയാണ് ഫൈറൂസ്. ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. സാബിറയും ഫൈറൂസും തമ്മിൽ മുൻപരിചയമുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടി ചോദ്യംചെയ്ത ശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു….

Read More

കോഴിക്കോട്ട് നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്∙ കിടപ്പുമുറിയിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്. നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുള്ള രണ്ടുമണി ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. ആശുപത്രിക്ക് മുകളിലുള്ള മുകളിലുള്ള കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിട്ട നിലയിൽ കണ്ടെത്തി. തുടർന്നു വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവു പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ…

Read More

നഗരവീഥികളെ ധന്യമാക്കി സാസ്‌കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനം

അരിക്കൊമ്പനും ചന്ദ്രയാനും അടക്കമുള്ള വിഷയങ്ങള്‍ പ്രമേയമാക്കിയ അറുപതിലധികം ഫ്ളോട്ടുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പാരമ്പര്യ കലകളും അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.മുഖ്യാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറി.വാദ്യകലാകാരന്‍ സുരേഷ് വാമനപുരത്തിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ് കൈമാറിയതോടെ വാദ്യഘോഷത്തിനും തുടക്കമായി. ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം…

Read More

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ.എസ്. ശിവാജി അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടൻ ആർഎസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. തിങ്കളാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. നടനും നിർമാതാവുമായ എംആർ സന്താനത്തിന്റെ മകനായി 1956ലാണ് ജനനം. 1980കളിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി നിരവധി കാരക്റ്റർ റോളുകളിലും എത്തി. നടൻ കമൽഹാസനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നിരവധി കമൽ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. അഭിനയം കൂടാതെ അസിസ്റ്റന്റ് ഡയറക്ടർ, സൗണ്ട് ഡിസൈൻ, ലൈൻ പ്രൊഡക്ഷൻ എന്നീ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial