ബൈക്കും ബസും കൂട്ടിയിടിച്ച് തീപിടിത്തം; പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു

ഇടുക്കി : കമ്പത്ത് ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു. ബൈക്ക് യാത്രക്കാരനായ ചിന്നമന്നൂര്‍ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന്‍ (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.  തിങ്കളാഴ്ച രാത്രി കമ്പം- തേനി റോഡില്‍ ഉത്തമപാളയത്തിന് സമീപമാണ് അപകടമുണ്ടായത്. രാമകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ തീ പടരുകയായിരുന്നു. തീപടർന്നപ്പോൾ യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. കമ്പത്തുനിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന…

Read More

ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ

തൃശ്ശൂർ : ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനെ പാർട്ടിയിൽ നിന്നും തരം താഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ.തരംതാഴ്ത്താനുള്ള ശുപാര്‍ശയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.സിപിഎം കൊടകര ഏരിയാ കമ്മിറ്റിയംഗമാണ് നിലവില്‍ വൈശാഖന്‍. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താനാണ് തീരുമാനം. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ വൈശാഖാന്റെ പാർട്ടി ഏരിയാ കമിറ്റി അംഗം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും…

Read More

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു

ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും.അതേസമയം, ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഗാർഹിക പാചക വാതകത്തിന്റെ വില ഈ വർഷം മാർച്ച് ഒന്നിനാണ് അവസാനമായി പരിഷ്കരിച്ചത്. വാണിജ്യ, ഗാർഹിക എൽപിജി വിലകൾ…

Read More

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10 മണിക്ക് മുമ്പ് അവസാനിപ്പിക്കണം – ബാലാവകാശ കമ്മീഷൻ

സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക്ക് ദിനാഘോഷം ,തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ 8 മണിക്ക് ആരംഭിച്ച് 10 മണിക്ക് മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഏറ്റവും മുൻപിൽ കുട്ടികളും കുട്ടികളുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും മറ്റുള്ളവരും എന്ന തരത്തിൽ ഘോഷയാത്രകൾ ക്രമീകരിക്കണം. ഘോഷയാത്രകളിൽ കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നഗരകാര്യം എന്നീ വകുപ്പ് സെക്രട്ടറിമാരും…

Read More

2025 നവംബര്‍ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും

കാസർകോഡ് :2025 നവംബര്‍ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്കക്ഷേമം, ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നീതി ആയോഗ് കണക്കുപ്രകാരം 0.5 ശതമാനമാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുക…

Read More

പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ചു: 3 പേർ അറസ്റ്റിൽ

മംഗളൂരു : പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽവച്ച് പീഡിപ്പിച്ച കേസിൽ 3 പേരെ വിട്‌ല പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉപ്പള ബേരിപദവ് സ്വദേശി അക്ഷയ് ദേവഡിഗ (24)ബായാർ വില്ലേജിലെ കൊജപ്പയിൽ താമസിക്കുന്ന കമലാക്ഷ ബെൽചഡ (30) ബേരിപദവ് സ്വദേശി സുകുമാർ ബെൽചഡ (28) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്തെ ജോലി സ്ഥലത്തുനിന്നാണ് അക്ഷയ്, കമലാക്ഷ എന്നിവരെ വിട്‌ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച വിട്‌ല പൊലീസ് സ്റ്റേഷൻ പരിധിയിൽ…

Read More

സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം; അപകടത്തിന് പിന്നാലെ നടപടി

കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാൾ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. അലക്ഷ്യമായി വാഹനമോടിച്ചതിന് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിരുന്നു.സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക്…

Read More

മാറനല്ലൂര്‍ ആസിഡ് ആക്രമണം; എൻ ഭാസുരാംഗനെതിരെ സിപിഐ നടപടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: മാറനല്ലൂർ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ, സിപിഐ നേതാവ് എൻ ഭാസുരാംഗനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും ഒഴിവാക്കി. ഇന്ന് സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ പികെവി സ്മാരകത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം എടുത്തത്.എൻ ഭാസുരാംഗൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാർട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിരുന്നു.ഭാസുരാംഗനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്‌സിക്യൂട്ടിവില്‍ തര്‍ക്കം…

Read More

ഷംസീറിനെതിരെ എൻ എസ് എസ്; മതവികാരം വ്രണപ്പെടുത്തിയെന്നും സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്നും എന്‍ എസ് എസ്

കോട്ടയം: സ്പീക്കർ എ.എൻ ഷംസീറിനെതിരെ എൻ എസ് എസ് രംഗത്ത്. കഴിഞ്ഞ ദിവസം ഷംസീർ നടത്തിയ വിവാദ പ്രസംഗം മത വികാരം വ്രണപ്പടുത്തിയെന്നും സ്പീക്കർ സ്ഥാനം രാജി വെയ്ക്കണമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അതിരുകടന്ന ഷംസീറിന്റെ പരാമർശം സ്ഥാനത്തിന് യോജിച്ചതല്ലെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്നും ഓരോ മതത്തിനും…

Read More

ആലപ്പുഴയിൽ മിനിലോറിയിടിച്ച് ബെക്ക് യാത്രക്കാരൻ മരിച്ചു.

ആലപ്പുഴ: കണ്ടല്ലൂരിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കണ്ടല്ലൂർ തെക്ക് ബേബിഭവനത്തിൽ ഇന്ദിരാത്മജൻ (ബേബി -60) ആണ് മരിച്ചത്.രാവിലെ 7.30ന് കളരിക്കൽ മണിവേലിക്കടവ് റോഡിലായിരുന്നു അപകടം നടന്നത്. ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റു. മണ്ണ് കയറ്റി വന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial