Headlines

വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ തിടുക്കപ്പെട്ട് പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർത്ത്‌ വനിതാസംവരണ നിയമഭേദഗതികൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകളുമായും പ്രതിപക്ഷവുമായും ആലോചിക്കാതെയുള്ള നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ്‌ പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശം. ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ ഉത്ത്യരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ നൽകും എന്നാണ്…

Read More

പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നു

സംസ്ഥാനത്തെ ഏറ്റവും ചൂട് പാലക്കാടാണ്പ കൽ സമയത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. മലമ്പുഴ ഡാം പരിസരത്താണ് കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ചൂട് കൂടിയതോടെ മലമ്പുഴയിലെ വിനോദ സഞ്ചാരകളുടെ വരവും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് അനുഭവപ്പെട്ടത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാണ്. തുടർ ദിവസങ്ങളിലും ചൂട്‌ വർധിക്കുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. അസഹനീയമായ ചൂടാണ് പകൽ സമ‍യങ്ങളിലും അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ ചെറു കുളങ്ങളിൽ വളർത്തുന്ന…

Read More

സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തിൽ കേസെടുത്തു

പത്തനംതിട്ട: സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് പത്തനംതിട്ട പൊലീസ്. ബിനു എസ്.നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയായിരുന്നു പരാതി. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഎൻഎസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്

Read More

യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ആര്‍എംപിഐ മന്ത്രിസഭയുടെ ഭാഗമാകില്ല

തിരുവനന്തപുരം: യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ആര്‍എംപിഐ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് സൂചന. നിലവില്‍ അസോസിയേറ്റ് അംഗമാണെങ്കിലും യുഡിഎഫിൻ്റെ എല്ലാ നിലപാടുകളേയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ആര്‍എംപിഐ തീരുമാനം. മന്ത്രിസഭയുടെ ഭാഗമായാല്‍ യുഡിഎഫിന്‍റെ എല്ലാ തീരുമാനങ്ങളേയും പിന്തുണയ്‌ക്കേണ്ടി വരും എന്നാണ് ആര്‍എംപിഐക്ക് മുന്നിലുള്ള ആശങ്ക. ഇക്കാരണത്താല്‍ യുഡിഎഫിന്റെ ഘടകകക്ഷിയാകേണ്ടതില്ലെന്നാണ് ആര്‍എംപി നിലപാട്. ഇടതുപക്ഷ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാൽ ആര്‍എംപി നേതാവും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ രമയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് താല്‍പര്യം. ഇതിനായി യുഡിഎഫ് ഘടകകക്ഷി…

Read More

‘ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനല്‍’, കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുംഭമേളയുടെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമല്ലെന്ന് പൊലീസ്. ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറിജിനല്‍ ആണെന്ന് കാണിച്ച് തിരുവനന്തപുരം റൂറല്‍ എസ് പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി മാര്‍ച്ച് 11 ന് പൂവാറിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അതിന് ശേഷം പൂവാര്‍ പഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷനായി അപേക്ഷ നല്‍കി. ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ സമര്‍പ്പിച്ചിരുന്നു. ഇവ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു. എന്നാല്‍ ഈ…

Read More

പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു; തീർഥാടക സംഘത്തിലെ അംഗത്തിനു ദാരുണാന്ത്യം

തിരുവനന്തപുരം: ആഴിമല കടൽ തീരത്ത് പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു തീർഥാടക സംഘത്തിലെ അംഗത്തിനു ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. പത്തനംതിട്ട ഇടയാറൻമുളയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട തീർഥാടക സംഘത്തിലെ അംഗമായിരുന്നു അനീഷ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം അനീഷ് ഉൾപ്പെട്ട സംഘം ആഴിമല ക്ഷേത്രത്തിലും സന്ദർശനം നടത്തി….

Read More

നിതിന്‍ രാജിന്റെ മരണം; അധ്യാപകര്‍ക്കെതിരെ കേസെടുത്തു, സഹപാഠികളുടെ മൊഴിയെടുക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച്‌ പൊലീസ് കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നിതിന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. നിതിന്‍ ജീവനൊടുക്കിയതാണെന്നതില്‍ സംശയമില്ലെന്നും കാരണം സംബന്ധിച്ചതിലാണ് വ്യക്തത വരേണ്ടതെന്നും പൊലീസ് പറഞ്ഞു. കോളേജിലെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അധ്യാപകരായ ഡോ. എം…

Read More

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു, കേസെടുത്ത് പൊലീസ്

    തിരുവനന്തപുരം: ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയ വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച ശേഷം ബസിൽ നിന്നും ചവിട്ടി തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും കുറ്റിയാണിയിലേക്ക് പോയ ബസ്സിലെ യാത്രക്കാരനായ വട്ടപ്പാറ സ്വദേശി ഭദ്രനാണ് ദുരനുഭവം നേരിട്ടത്. പോളിംഗ് ദിവസമാണ് സംഭവമുണ്ടായത്. തിരുവനന്തപുരം ചാല മാർക്കറ്റിൽ കച്ചവടം നടത്തുന്നയാളാണ് ഭദ്രൻ. വൈകീട്ട് വീട്ടിലേക്ക് പോകാനായി ബേസിൽ കയറിയപ്പോഴാണ് ദുരനുഭവം നേരിട്ടത്. തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താതെ മറ്റൊരു സ്റ്റോപ്പിലാണ് ഡ്രൈവർ ബസ് നിർത്തിയത്. ഈ…

Read More

വിഐപി വാഹനത്തിനായി ഓട്ടോ മാറ്റാൻ വൈകി, തമ്പാനൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ എസ്‌ഐ മ‍ര്‍ദ്ദിച്ചെന്ന് ആരോപണം

      തമ്പാനൂർ : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മുന്നില്‍ വച്ച്‌ ഓട്ടോറിക്ഷ ഡ്രൈവറെ എസ്‌ഐ മർദ്ദിച്ചതായി പരാതി. ഓട്ടോ മാറ്റാൻ വൈകിയതിന് 68 വയസ്സുകാരനായ അശോകനെന്ന ഡ്രൈവറെ മർദ്ദിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഡ്രൈവറെ മർദ്ദിച്ചുവെന്ന ആരോപണം ആഭ്യന്തര അന്വേഷണത്തിന് ശേഷം റെയില്‍വേ പൊലീസ് തള്ളി. ഓട്ടോ ഡ്രൈവറും എസ്‌ഐയും തമ്പാനൂർ പൊലീസില്‍ പരാതി നല്‍കി. രാവിലെ അഞ്ചരയോടെയാണ് തമ്പാനൂർ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സംഘർഷമുണ്ടായത്. റെയില്‍വേ എസ്‌ഐ സി. ജയൻ ഓട്ടോ ഡ്രൈവറായ അശോകൻെറ മുഖത്തിക്കുകയും ചവിട്ടുകയും…

Read More

ആശാ ഭോസ്ലെ അന്തരിച്ചു

പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോ‌ലെ. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക്. പത്തു വയസുള്ളപ്പോൾ ‘മാഝാ ബാൽ’ എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. പിന്നീട് 1200 ഓളം ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial