വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ടു
കൊച്ചി: ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ലിനുവിന്റെ മരണം ഏറെ സങ്കടകരമെന്ന് വഴിയരികില്‍ ചികില്‍സ നല്‍കിയ ഡോക്ടര്‍ മനൂപ് പറഞ്ഞു. അടിയന്തര ഇടപെടല്‍ അനിവാര്യമായിരുന്നു. റിസ്‌ക് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇടപെട്ടത്. ഇല്ലെങ്കില്‍ അപകടസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായേനെയെന്നും മനൂപ് പറയുന്നു. കൊച്ചി തൃപ്പൂണിത്തുറയ്ക്കു സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും…

