പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

കോഴിക്കോട്: ബൈക്കിൽ വന്ന സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൂളിമാട് പാഴൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ തസ്‌നീം, തൻസീൽ എന്നിവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പഴമ്പറമ്പ് സ്വദേശി ഇർഫാനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ഇരുവരുടെയും സഹോദരനായ തൻസീഫും പ്രതിയായ ഇർഫാനും സുഹൃത്തുക്കളായിരുന്നു. പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് തൻസീഫിനെ ഇർഫാൻ വീട്ടിലെത്തി മർദ്ദിച്ചു. തുടര്‍ന്ന് ഇർഫാൻ തന്നെ തൻസീഫിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരന്മാർ വഴിയിൽ വെച്ച്…

Read More

സാങ്കേതിക പ്രശ്നങ്ങൾ വലയ്ക്കുന്നു; എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ

തിരുവനന്തപുരം: എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് പ്രവാസികളെ പ്രയാസത്തിലാക്കുന്നത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതിനാൽ പ്രവാസികളുടെ ബന്ധുക്കളും പ്രതിസന്ധിയിലാണ്. പ്രാവാസി വോട്ടർമാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താൻ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്.   ഇന്ത്യക്ക് പുറത്ത് ജനിച്ചവർക്ക് ഫോം 6A പ്രകാരം അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ഏർപെടുത്തുന്നതിന് പകരം ഓഫ് ലൈനായി അപേക്ഷ നൽകനാണ് നിർദേശിച്ചിരുന്നത്. ഇങ്ങനെയുള്ള പല വോട്ടർമാരും…

Read More

ആത്മഹത്യ ചെയ്യില്ല, മരണത്തിന് ഉത്തരവാദി വൈശാഖൻ ആയിരിക്കും’: മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്

കോഴിക്കോട് :മാളിക്കടവിലെ കൊലപാതകത്തില്‍ നിർണായക തെളിവ് കണ്ടെത്തി പൊലീസ്. കൗൺസിലിങ് സെൻ്ററിലെ കൗൺസിലർക്ക് കൊല്ലപ്പെടുന്ന ദിവസം യുവതി അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്. പ്രതി വൈശാഖൻ ആയിരിക്കും മരണത്തിന് ഉത്തരവാദി എന്നായിരുന്നു യുവതി സന്ദേശം അയച്ചു. താൻ ഒരിക്കലും ആത്മഹത്യ ചെയ്യിലെന്ന് സന്ദേശത്തിൽ പറഞ്ഞു. പെൺസുഹൃത്തായ യുവതിയെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മൂരികരയിലെ തന്റെ സ്ഥാപനത്തിൽ വിളിച്ചുവരുത്തി ഒരുമിച്ച് തൂങ്ങി മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി വൈശാഖൻ കൊലപ്പെടുത്തിയത്. ആത്മഹത്യാ എന്ന് വിചാരിച്ചെങ്കിലും, കടയിലെ…

Read More

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന് വൻ കുതിപ്പ്; വരുമാനം 43 കോടി കടന്നു

തിരുവനന്തപുരം:കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർത്ഥികൾക്കായി വിനോദവും…

Read More

സിഗരറ്റിനായി നാളെ മുതല്‍ വലിയ വിലകൊടുക്കേണ്ടി വരും; വര്‍ധിക്കുക 30 ശതമാനം വരെ വില

                                                                                                                                                                                                                   മുംബൈ:ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും. ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2,050ല്‍ തുടങ്ങി…

Read More

ട്രെയിനിൽ ടിക്കറ്റില്ലാതെ കയറിയോ? പരിഭ്രമിക്കേണ്ട, യാത്രക്കാർ അറിഞ്ഞിരിക്കേണ്ട അവകാശങ്ങൾ ഇവയാണ്

കൊച്ചി : ട്രെയിൻ കിട്ടാനുള്ള തിരക്ക് മൂലമോ അല്ലെങ്കിൽ ഓൺലൈൻ ബുക്കിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമോ അപ്രതീക്ഷിതമായി ടിക്കറ്റില്ലാതെ ട്രെയിനിൽ കയറേണ്ടി വന്നത് ചിലരെങ്കിലും ഒരിക്കലെങ്കിലും നേരിട്ട പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ ടിടിഇയെ (TTE) കൂടി കണ്ടാൽ പിന്നെ തീർന്നു. എന്നാൽ ഈ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, റെയിൽവേ നിയമങ്ങൾ യാത്രക്കാർക്ക് ചില അവകാശങ്ങൾ നൽകുന്നുണ്ടെന്നും നിങ്ങൾക്ക് അറിയാമോ ? ടിക്കറ്റില്ലാത്ത യാത്രക്കാരോട് ഒരു ക്രിമിനലിനോടെന്ന പോലെ പെരുമാറാൻ ടിടിഇക്ക് നിയമപരമായി അധികാരമില്ല. യാത്രക്കാരനിൽ നിന്നും യാത്രാക്കൂലിയും നിശ്ചിത…

Read More

മുട്ടില്‍ മരംമുറി വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തിരിച്ചടി

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരം മുറി കേസില്‍ ഉൾപ്പെട്ട മുറിച്ചുമാറ്റിയ മരങ്ങള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി കോടതി ശരിവച്ചു. പിടിച്ചെടുത്ത മരങ്ങള്‍ തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വയനാട് അഡീഷനല്‍ ജില്ലാ കോടതിയുടേതാണ് നടപടി. മരം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയിരുന്നത് മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീല്‍. നിയമ വിരുദ്ധമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ വാങ്ങുക…

Read More

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വൻ ഇടിവ്; പവന് 6320 രൂപ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വൻ ഇടിവ്. ആഗോളവിപണിയിലെ വിലയിടിവാണ് കേരള വിപണിയേയും സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് പിടിവിട്ട് താഴേക്ക് പതിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഔണ്‍സിന് 5,594.82 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയ രാജ്യാന്തര സ്വർണവില ഇന്നലെ 5,000 ഡോളറിലേക്ക് വീണിരുന്നു. ഇന്ന് ഒരു ഘട്ടത്തില്‍ 4697 ഡോളറിലേക്കടക്കം വില താഴ്ന്നു. പിന്നീട് നേരിയ തോതില്‍ ഉയർന്ന് 4893.2 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വർണം കത്തിക്കയറിയപ്പോള്‍ വ്യാഴാഴ്ച…

Read More

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച്‌ രക്ഷിച്ച്‌ പതിനഞ്ചുകാരന്‍

പത്തനംതിട്ട: കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നര്‍ ഒഴിച്ചശേഷം രണ്ടാനച്ഛന്‍ വീടിന് തീവെച്ചു. വീടിന് തീപിടിച്ചതോടെ ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളില്‍ നിന്നും അനുജത്തിയെ 15-കാരനായ സഹോദരന്‍ സാഹസികമായി രക്ഷിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് തീയിടുകയായിരുന്നു അപകടത്തില്‍ പൊള്ളലേറ്റെങ്കിലും 15കാരന്‍ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കി. പക്ഷേ, പരാജയപ്പെട്ടു. പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്. വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial