Headlines

കഞ്ചാവും,എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് എംഡിഎംഎയും 10.55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സിറ്റിനടിയില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Read More

ഗസ യുഎൻ രക്ഷാസമിതി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നാഷണൽ മീറ്റ്.

മലപ്പുറം: യുദ്ധനിയമങ്ങൾ പോലും കാറ്റിൽ പറത്തി ഗസയിൽ ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനെതിരേ, ഐക്യരാഷ്ടസഭയും വിവിധ രാഷ്ട്രങ്ങളും അടിയന്തരമായി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നാഷണൽ ഡലിഗേറ്റ് മീറ്റ് ആവശ്യപ്പെട്ടു. യുദ്ധക്കെടുതിയിൽ അകപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള നിരാലംബർക്കുള്ള അടിയന്തര സഹായങ്ങൾ പോലും തടഞ്ഞു വയ്ക്കുന്ന ഇസ്രായേൽ നടപടി തികച്ചും മനുഷ്യത്വരഹിതമാണ്. രാജ്യത്തിന്റെ പിന്നോക്ക ന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ ഉയർച്ചക്കും പുരോഗതിക്കും പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറകണമെന്ന് നാഷണൽ മീറ്റ് അഭിപ്രായപ്പെട്ടു. മലപ്പുറം മിനി…

Read More

കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവുമായി സർക്കാർ; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം

ബംഗളൂരു: കർണാടകയിൽ ഏറെ വിവാദങ്ങൾക്കിടയാക്കി ഹിജാബ് നിരോധനത്തിൽ ഇളവുണ്ട്. സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലയിൽ സംസ്ഥാന സർക്കാരിൻറെ നിർണ്ണായക തീരുമാനമാണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ സർവീസുകളിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിൻ കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഇഐ) ഇനി വിലക്കുണ്ടാകില്ലെന്നും സർക്കാർ ഉത്തരവ് ഇറക്കി. മറ്റ് പരീക്ഷകളിൽ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എസ് ഐ…

Read More

അഞ്ചുകോടി വിലവരുന്ന ആംബര്‍ഗ്രിസുമായി രണ്ടുപേര്‍ പിടിയില്‍;വനിതാ സുഹൃത്തില്‍നിന്ന്‌ ലഭിച്ചതെന്ന് മൊഴി

കൊച്ചി: വില്പനയ്ക്കായി കൊച്ചിയിലെത്തിച്ച അഞ്ചു കോടി രൂപ വിലമതിക്കുന്ന തിമിംഗില ദഹന അവശിഷ്ടമായ ആംബർഗ്രിസ് കൊച്ചിയിൽ പിടികൂടി. കലൂരിലെ ഹോട്ടലിൽനിന്നും പാലക്കാട് സ്വദേശികളായ എൻ. രാഹുൽ, കെ.എൻ. വിശാഖ് എന്നിവരെയാണ് 8.7 കിലോ ആംബർഗ്രിസുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കൊച്ചി മേഖലാ യൂണിറ്റ് പിടികൂടിയത്. പാലക്കാട് നിന്ന് ഇരുവരും ഇരുചക്രവാഹനത്തിലാണ് കൊച്ചിയിലെത്തിയത്. കറുകപ്പിള്ളിയിലെ ഹോട്ടലിൽ മുറിയെടുക്കാനെത്തി. തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ മുറി കിട്ടിയില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഹോട്ടലിനു സമീപമെത്തിയ ഡി.ആർ.ഐ. സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്ത് ബാഗ്…

Read More

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമിബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ല. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്.വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. ഗൗതമി ദീർഘകാലമായി ബി.ജെ.പി അംഗമാണ്. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ…

Read More

വിവാഹത്തിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. തയ്യിലിലെ എന്‍എന്‍എം ഓഡിറ്റോറിയത്തിലേക്ക് വധൂവരന്‍മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് കൂട് ഇളകിയത്. ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായാണ് കൂട് ഉണ്ടായിരുന്നത്. ഐക്കര സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. തേനീച്ച കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Read More

ഡെങ്കിപ്പേടിയില്‍ കേരളം; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി കേസുകളില്‍ കേരളമാണ് മുന്നില്‍. കര്‍ണ്ണാടകയും…

Read More

റേഷൻ ഇനി രണ്ടു ഘട്ടമായി; 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; റേഷൻ വിതരണ രീതി പരിഷ്കരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15- നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ…

Read More

വീട്ടിലുളള വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നു; പേടിച്ച് താമസം മാറ്റി സത്യന്റെ കുടുംബം

ആര്യനാട്: വെറുതെ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും വീട്ടിൽ കത്താൻ തുടങ്ങിയതോടെ പേടിച്ച് താമസം മാറ്റി കുടുംബം. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും. വീട്ടുകാർ പഞ്ചായത്തിലും ആര്യനാട് പോലീസ് സ്റ്റേഷനിലും പരാതി നൽകി. 15ന് രാത്രി 9 മുതൽ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങൾ കത്തുമെന്ന് സത്യൻ പറയുന്നു. വസ്ത്രങ്ങൾ…

Read More

നൃത്തത്തിനിടെ ഹൃദയാഘാതം; 24 മണിക്കൂറിനിടെ ഗുജറാത്തില്‍ 10 പേര്‍ മരിച്ചു

24 മണിക്കൂറിന് ഇടയില്‍ ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 10 പേര്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തിന് ഇടയിലാണ് ഗുജറാത്തിലെ പല ഭാഗങ്ങളിലായി പത്ത് പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇവിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചവരില്‍ ബറോഡയില്‍ നിന്നുള്ള പതിമൂന്ന് വയസുകാരനും ഉള്‍പ്പെടുന്നു. അഹമ്മദാബാദില്‍ ഗര്‍ബ നൃത്തം ചെയ്യുന്നതിന് ഇടയില്‍ ഇരുപത്തിനാലുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. സമാനമായ രീതിയിലാണ് കപടവജ് എന്ന സ്ഥലത്ത് പതിനേഴുകാരനും മരിച്ചത്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial