Headlines

സബ് ജയിലിൽ നിന്ന് ചാടി, പൊലീസ് പിടികൂടി:കുളിക്കാൻ പോകുന്നതിനിടെ പ്രതി വീണ്ടും രക്ഷപ്പെട്ടു

കോഴിക്കോട്: കൊയ്‌ലാണ്ടി സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് വീണ്ടും ചാടിപ്പോയി. താമരശ്ശേരി സ്വദേശി അനസാണ് ജയിൽ ചാടിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടി. അധികം വൈകാതെ ഇയാൾ കസ്റ്റഡിയിൽ നിന്ന് വീണ്ടും ചാടിപ്പോവുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ന് രാവിലെ കുളിക്കാൻ പോകുന്നതിനിടയിലാണ് അനസ് ജയിലിന് പുറകുവശത്തിലൂടെ ചാടി രക്ഷപ്പെട്ടത്. തുടർന്നുളള തിരച്ചിലിൽ ഇയാളെ ബസ് സ്റ്റാൻഡിന്റെ പുറകുവശത്ത് കണ്ടെത്തിയിരുന്നു. എന്നാൽ അവിടെ നിന്നും പൊലീസിനെ കബളിപ്പിച്ച് ഓടുകയായിരുന്നു.

Read More

വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് മോഷണം; ഒരു ലക്ഷത്തോളം രൂപയുടെ സ്വർണവും പണവും കവർന്നു

കോട്ടയം: അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ കള്ളൻ ഒരു ലക്ഷത്തോളം രൂപയുടെ സ്വർണവും പണവും കൊണ്ടുപോയി. അയർക്കുന്നം,കടവിൽ പുരയിൽ, ജോണിയുടെ വീട്ടിലായിരുന്നു മോഷണം. രാവിലെ 6.30 യോടെയാണ് മോഷണം നടന്നത് എന്നാണ് അനുമാനം. വീട്ടുകാർ ഈ സമയം പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ അടുക്കളഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. രണ്ടര പവൻ സ്വർണ്ണവും, ഇരുപതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. അയർകുന്നം പൊലീസ് സ്ഥലത്തെത്തി…

Read More

കണ്ണൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്. കണ്ണൂർ പേരാവൂർ വെളളർവള്ളിയിലാണ് അപകടം. ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടിൽ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.

Read More

വെള്ളം ചോദിച്ച് വീട്ടിൽ അതിക്രമിച്ച് കയറി; വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ

കൊച്ചി: വീട്ടമ്മയോട് വെള്ളം ചോദിച്ച് ചെന്ന് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിലെ പ്രതിയെ പിടികൂടി പോലീസ്. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടിൽ വീട്ടിൽ ജോൺ ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അല്ലപ്രയിലെ ഒരു വീട്ടിലെത്തി പ്രതി വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പുറകെ ചെന്ന് വായ് പൊത്തിപിടിച്ച് മാല കവരുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പള്ളിക്കരയിൽ നിന്നുമാണ് പിടികൂടിയത്. 2009 ൽ കുന്നത്ത്നാട് സ്റ്റേഷൻ പരിധിയിൽ മുളകുപൊടി വിതറി…

Read More

മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകന് നേരെ സിപിഐ അക്രമമെന്ന് പരാതി

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായി പരാതി.ഇന്ന് രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെയാണ് സിപിഐക്കാര്‍ അക്രമിച്ചതായി പരാതി നല്‍കിയത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വിജേഷ് മണ്ടൂര്‍, ബിജു കരിയില്‍ എന്നിവര്‍ നവനീതിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായാണ് പരാതി.പരിക്കേറ്റ നവനീതിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

വിൽപനക്കായി കൊണ്ടുവന്ന 80 ഗ്രാം എം.ഡി.എം.എയുമായി കുറ്റ്യാടി സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശികളായ മരുതോങ്കര പി.എം. നബീൽ (34), അടുക്കത്ത് ടി.കെ. അനൂപ് (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവങ്ങാട് സെയ്താർ പള്ളിയിൽ എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. 85.005 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി എം.ഡി.എം.എ കൊണ്ടുപോകുകയായിരുന്നു. കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു….

Read More

ഇന്നും നാളെയും മഴ കനത്തേക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇന്നും നാളെയും മഴ കനത്തേക്കും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരള-തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക,…

Read More

കേരളീയം ഗോൾ വല കുലുക്കി ഐ.എം.വിജയൻ

തിരുവനന്തപുരം :കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരംഐ.എം.വിജയൻ.കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ.എം.വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഐ.എം.വിജയനൊപ്പം കാൽപന്തു കളിയുടെ ആവേശം പങ്കുവെക്കാനെത്തിയത്.മാനവീയം വീഥിയിൽ പ്രത്യേകം തയാറാക്കിയ ഗോൾ പോസ്റ്റിലേക്ക് വിജയൻ ആദ്യ ഗോൾ അടിച്ചു.തുടർന്ന് മന്ത്രിമാരായ വി.ശിവൻ കുട്ടി,ജി.ആർ.അനിൽ,ആന്റണി രാജു,എ.എ. റഹീം എം.പി,ചീഫ് സെക്രട്ടറി ഡോ.വി.വേണു, കേരളീയം സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ,ഇൻഫർമേഷൻ പബ്ലിക്…

Read More

തിരൂരിൽ യുവാവിനെ അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാവുവളര്‍ത്തലുമായി ബന്ധപ്പെട്ട് സംഘര്‍ഷം;യുവാവ് മരിച്ചത് രക്തം വാർന്ന്

പുറത്തൂർ:പടിഞ്ഞാറെക്കര കാട്ടിലപ്പള്ളിയിൽ അടിയേറ്റ് ഓടിയ യുവാവ് രക്തംവാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പ്രാവ് വളർത്തലുമായി ബന്ധപ്പെട്ട തർക്കം.കാട്ടിലപ്പള്ളി കൊമ്പൻതറയിൽ മുഹമ്മദ്കുട്ടിയുടെ മകൻ സാലിഹ് (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സാലിഹിന്റെ വീടിനു സമീപത്തെ ഒരു വീട്ടുവളപ്പിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. അയൽവാസികൾ ഉൾപ്പെടെയെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. സാലിഹ് ഉപയോഗിച്ചിരുന്ന കാർ മൃതദേഹം കണ്ടെത്തിയ വീടിന് നൂറു മീറ്ററിനപ്പുറം തകർക്കപ്പെട്ട നിലയിൽ കിടപ്പുണ്ട്. . സംഭവത്തെക്കുറിച്ച് പോലീസ്…

Read More

വീടിന് മുന്നിൽ നിർത്തിയ കാർ മാറ്റാൻ ആവശ്യപ്പെട്ടു; കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: വീടിന് മാർഗ്ഗതടസ്സമായി പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുകാരെ വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പാറവിള ആലു നിന്നവിള വികെസി ഭവനിൽ പ്രേംശങ്കർ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് 20 നാണ് അക്രമം നടത്തിയത്. കണ്ണങ്കോട് ജിവി രാജാറോഡിൽ ഗുരുമന്ദിരത്തിന് എതിർവശത്ത് ഗീതാ സദനത്തിന്റെ ഗേറ്റിനു മുന്നിൽ തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിയും സുഹൃത്തും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial