
വീട്ടിൽ അതിക്രമിച്ച് കയറി അക്രമം;മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ
മുവാറ്റുപുഴ: ഇരുചക്ര വാഹനം കനാലിൽ തള്ളിയിട്ടതിന് പൊലീസിൽ പരാതി നൽകിയതിൽ വിരോധം. വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ തകർത്ത് മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. വെള്ളൂർകുന്നം, കടാതി ഒറമടത്തിൽ വീട്ടിൽ 44 കാരനായ മോൻസി വർഗീസാണ് മുവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കടാതി സ്വദേശിയുടെ വീടിന് നേർക്കാണ് ആക്രമണം നടത്തിയത്. ഷെഡ്ഡിൽ ഇരുന്ന ഇരുചക്രവാഹനം കനാലിൽ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പൊലീസിൽ പരാതി…