കൺസെഷൻ പ്രായം ഉയർത്തൽ പ്രതിഷേധവുമായി ബസ് ഉടമകൾ ; സർക്കാരിന്റെ തീരുമാനം ഏകപക്ഷീയം
പാലക്കാട്: ബസുകളിലെ കൺസെഷൻ പ്രായം ഉയർത്തിയ സർക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. കഴിഞ്ഞ ദിവസമാണ് ബസുകളിൽ കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത്. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി ബസ് ഉടമകൾ രംഗത്ത് വന്നത്. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം തീരുമാനിക്കുമെന്നാണ് സംഘടനയുടെ തീരുമാനം. കൺസെഷൻ പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത് സർക്കാരിന്‍റെ ഏകപക്ഷീയമായ…

