ആറ്റിങ്ങലിൽ ദേശീയ പാത നിർമ്മാണത്തിന് എടുത്ത കുഴിയിൽ കാർ മറിഞ്ഞു; യുവാവ് മരിച്ചു 5 പേർക്ക് പരിക്ക്.
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ ദേശീയ പാത റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്,…

