Headlines

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം : ഇസ്കഫ്

തിരുവനന്തപുരം : സംഘപരിവാർ ശക്തികളാൽ തകർക്കപ്പെടുന്ന മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഇസ്കഫ് പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ ആവശ്യപ്പെട്ടു. ഇൻഡ്യൻ സൊസെറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്കഫ് ജില്ലാ പ്രസിഡന്റ് പി എസ് രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ് ഹസൻ സ്വാഗതം പറഞ്ഞു. വൈഎംസിഎ ജില്ലാ പ്രസിഡന്റ് ജോർജ് കൊച്ചുമ്മൽ മുഖ്യപ്രഭാഷണം നടത്തി….

Read More

ഓടിക്കൊണ്ടിരുന്ന കാറിന്‌ തീ പിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ

കോട്ടയം: വാകത്താനം പാണ്ടൻ ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു. കാർ ഉടമ മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന് (57) ഗുരുതരമായി പരിക്കേറ്റു. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചാണ് സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ പുറത്ത് എടുത്തത്. സാബു കാറിൽ തനിച്ച് ആയിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ്‌ സാബു.

Read More

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു

കാസര്‍കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി ഇ വി രവീന്ദ്രനാണ് (53) പൊള്ളലേറ്റത്. രവീന്ദ്രന്റെ വലതു കൈയിലാണ് പൊള്ളലേറ്റത്. രാവിലെ ഫോൺ വിളിക്കുന്നതിനിടെ പുക ഉയരുന്നത് കണ്ട് നിലത്തിടുകയും മൊബൈൽ ഫോൺ തീ പിടിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. വിദേശത്ത് നിന്നും ബന്ധു കൊടുത്തുവിട്ട പുതിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്

Read More

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും.നാളെ വൈകിട്ട് 5:00 മണിക്കാണ് നട തുറക്കുക.10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ നടക്കും.ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന് പുലർച്ചെ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.തുടർന്ന് തന്ത്രി കണ്ഠര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും.ഭഗവാന് മുന്നിൽ കതിരുകൾ വച്ച് പ്രത്യേക പൂജ…

Read More

കാട്ടാക്കട വധശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ;കടിപ്പിക്കാന്‍ ശ്രമിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട്

തിരുവനന്തപുരം: കാട്ടാക്കട പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള വധശ്രമക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി മധ്യവയസ്‌കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന് കണ്ടെത്തി. ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്.പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കാട്ടാക്കടയിലെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് പാമ്പ് ഏത് ഇനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വധശ്രമക്കേസിലെ പ്രതി കിച്ചുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ തേടാനിരിക്കുകയാണ്. കിച്ചുവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ…

Read More

കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി; ട്രെയിനുകൾ വഴിതിരിച്ചു വിടുന്നത് പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന്

തിരുവനന്തപുരം : കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചു വിടും.ട്രാക്ക് നവീകരണത്തിന്‍റെ പശ്ചാത്തലത്തലത്തിലാണ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. കോട്ടയം വഴി സർവീസ് നടത്തുന്ന മംഗലാപുരം-തിരുവനന്തപുരം(16348), മധുര-തിരുവനന്തപുരം അമൃത (16344), നിലന്പൂർ-കൊച്ചുവേളി രാജ്യറാണി (16350), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (12695), മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630) തിങ്കളാഴ്ച യാത്രതിരിച്ച ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654)എന്നീ ട്രെയിനുകളാണ് വഴി തിരിച്ചു വിടുക. ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്…

Read More

അതിഥി തൊഴിലാളി രജിസ്ട്രേഷന് തുടക്കം; പേര് വിവരങ്ങൾ നൽകിയത് 5706 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽവകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾക്ക് തുടക്കമായി. 5706 തൊഴിലാളികളാണ് അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇനി വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം തേടുമെന്നും കമ്മിഷണർ വ്യക്തമാക്കി. തിരുവനന്തപുരത്തെ നിർമ്മാണസ്ഥലത്ത് സംഘടിപ്പിച്ച രജിസ്‌ട്രേഷൻ ക്യാമ്പ് സന്ദർശിച്ചുകൊണ്ടാണ് കമ്മിഷണർ ഇക്കാര്യം വ്യക്തമാക്കിയത്.അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കാൻ രൂപകൽപന…

Read More

അവിഹിത ബന്ധമെന്ന് സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, രക്ഷിക്കാനെത്തിയ ആളെ കുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിൽ. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്മേലാണ് ആക്രമണം നടത്തിയത്. രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.സംഭവത്തിൽ എടത്തറ സ്വദേശി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിലാണ് വീടിന് സമീപത്തെ പറമ്പിൽ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് റബർ പാലിന് ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന ആസിഡാണ്…

Read More

കൺസഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുത്; ഹൈക്കോടതി

𝟎𝟕 𝕬𝖚𝖌𝖚𝖘𝖙 𝟐𝟎𝟐𝟑 കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാട്ടരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരും വിദ്യാർഥി സംഘനകളും ചേർന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസ് ജീവനക്കാർക്കെതിരായ…

Read More

കിളിമാനൂരിൽ എസ് എഫ് ഐ കെ എസ് യു സംഘർഷം

തിരുവനന്തപുരം :കിളിമാനൂരിൽ എസ്എഫ്ഐ കെഎസ്‌യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.ഒൻപത് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കിളിമാനൂര്‍ ഏരിയാ സെക്രട്ടറി വൈഷ്ണവിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.സംഘടിച്ചെത്തിയ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വൈഷ്ണവ് ജോലി ചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന് മുന്നിലെത്തി ആക്രമണ ശ്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞയാഴ്ച കിളിമാനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജീവനെ കെഎസ് യു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial