സ്വവർഗ വിവാഹത്തിന് നിയമ സാധുത ; വിധി നാളെ
ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത തേടികൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. സ്വവർഗ ദമ്പതികളും എൽജിബിടിക്യു+ പ്രവർത്തകരും തങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സർക്കാരും മതനേതാക്കളും ഒരേ സ്വരത്തിൽ ഇതിനെ എതിർക്കുകയാണ്. സ്വവർഗവിവാഹം സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമാക്കണമോ എന്നതിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നത്. വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ്…

