ലോക കിരീടം നേടി ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 100 റണ്‍സ് വിജയം
അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടി ഇന്ത്യ. ഇന്ന് ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 411/9 എന്ന സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമേ നേടാനായുള്ളു 100 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി കാലെബ് ഫാല്‍കോണറുടെ ഒറ്റയാള്‍ പോരാട്ടമാണ് തോല്‍വിഭാരം കുറച്ചത്. കാലെബ് 115 റണ്‍സുമായി അവസാന വിക്കറ്റായി പുറത്താകുകയായിരുന്നു. 67 പന്തില്‍ നിന്ന് 9 ഫോറും 7 സിക്സും അടക്കമായിരുന്നു കാലെബിന്റെ ഇന്നിംഗ്സ്….

