സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ പിന്തുണ നൽകില്ല: ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ നൂറിലേറെ ഇടങ്ങളിൽ നിർണായകമാകുക ബിജെപി അംഗങ്ങളുടെ നിലപാട്. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ പിന്തുണ നൽകരുതെന്ന കർശന നിർദ്ദേശം നേതൃത്വം നൽകി കഴിഞ്ഞു. ഇതോടെ പല തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം ത്രിശങ്കുവിലാകും. പാർട്ടി ഒന്നാം സ്ഥാനത്തോ മറ്റു രണ്ടു മുന്നണികൾക്കും ഒപ്പമോ എത്തിയ 46 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നൂറിലധികം സ്ഥലത്ത് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണ്. പാർട്ടിക്ക്…

Read More

അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയ പ്രതി ഒന്നര മാസങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയ പ്രതി ഒന്നര മാസങ്ങൾക്ക് ശേഷം പിടിയിൽ. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി 27 കാരനായ അച്ചു എന്ന അനന്തുവിനെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. പോലീസ് സംഘം സാഹസികമായാണ് ഇയാളെ അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവിടെയെത്തി. ഓടി…

Read More

ടാങ്കിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ടാങ്കിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് ചിറ്റാരിക്കാൽ കാനാട്ട് രാജീവിന്‍റെ മകൻ ഐഡൻ സ്റ്റീവാണ് മരിച്ചത്. കർണാടകയിലെ ഹാസനിൽ വെച്ചാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു. കുടുംബസമേതം താമസിക്കുന്ന ഫ്ലാറ്റിലെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരൻ: ഓസ്റ്റിൻ

Read More

തെരഞ്ഞെടുപ്പിൽ തോറ്റു, കിട്ടിയത് മൂന്നാം സ്ഥാനം; യുഡിഎഫ് സ്ഥാനാർത്ഥി സ്വന്തം കാശ് കൊണ്ട് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി

         പത്തനാപുരം : പത്തനാപുരം ഗ്രാമപഞ്ചായത്തിലേക്ക് ഇക്കുറി ജനവിധി തേടിയപ്പോൾ ജയിക്കുമെന്ന് തന്നെയായിരുന്നു ഷാജഹാൻ്റെ പ്രതീക്ഷ. എന്നാൽ ഫലം മറിച്ചായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് അഞ്ച് കുടുംബങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. സ്വന്തം പണം കൊണ്ട് സ്ഥലംവാങ്ങി മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയൊരുക്കി നൽകി. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിൽ നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി യുഡിഎഫിന് വേണ്ടിയാണ് മാങ്കോട് ഷാജഹാൻ ജനവിധി തേടിയത്. വാശിയേറിയ…

Read More

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; സംഭവം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്; പൊലീസ് കേസെടുത്തു

  തൃശൂര്‍ : പെരുമ്പടപ്പ് ചെറവല്ലൂരില്‍ വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്. പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. തീപൊള്ളലേറ്റ നിലയില്‍ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീട്ടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് സോനയെ ആശുപ്രതിയില്‍ എത്തിച്ചത്….

Read More

ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്ലി അറസ്റ്റില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്ലിയാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തെത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്. കാക്കൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം…

Read More

വ്യത്യസ്ഥ മതങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വൃക്കദാനം: ബന്ധം തെളിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വ്യത്യസ്ഥ മതങ്ങളില്‍ ഉള്‍പ്പെട്ട രണ്ടുസ്ത്രീകള്‍ തമ്മിലുള്ള വൃക്കദാനത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. ഇരുസ്ത്രീകളും തമ്മിലുള്ള സൗഹൃദവും ബന്ധവും തെളിയിക്കാതെ വൃക്ക ദാനം ചെയ്യാനാവില്ലെന്ന് സിംഗിള്‍ ജഡ്ജി പറഞ്ഞു. ഇരുവരുടെയും ബന്ധത്തെ കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ വൃക്കദാനം ചെയ്യാന്‍ വൃക്കദാനവുമായി ബന്ധപ്പെട്ട ജില്ലാ തല സമിതി അനുമതി നല്‍കിയിരുന്നില്ല. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വൃക്ക സ്വീകരിക്കുന്ന സ്ത്രീയുടെ മരുമകന്റെയും വൃക്ക നല്‍കുന്ന സ്ത്രീയുടെ ഭര്‍ത്താവിന്റെയും മൊഴികള്‍ തമ്മില്‍ ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ തല…

Read More

മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച; സഞ്ചാരികളുടെ തിരക്ക്

മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവേകിയിട്ടുണ്ട്. മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ…

Read More

ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു; ‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരേ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരേ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും കാണിച്ചാണ് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ച പാട്ട് പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിനു പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ചീക്കല്ലൂരിൽ കടുവ ഭീതി തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 എന്നീ വാർഡുകൾക്കാണ് അവധി. കൂടാതെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലും അവധി പ്രഖ്യാപിച്ചു. നാളെ ഇവിടെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അംഗൻവാടികളും, മദ്രസകളും തുറന്ന് പ്രവർത്തിക്കില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial