Headlines

ഉമ്മൻചാണ്ടിക്കെതിരായ നടൻ വിനായകന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ് ഐ

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ പാടില്ലായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കലാപമായി മണിപ്പുര്‍ കലാപം മാറിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഇന്ത്യയുടെ തെരുവുകളില്‍ സ്ത്രീകള്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ അതൊന്നും പ്രധാനമന്ത്രി അറിയുന്നില്ല. കലാപം അവസാനിപ്പിക്കാൻ ഭരണകൂടത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്നും സെക്രട്ടറി വി.കെ സനോജ് പറഞ്ഞു….

Read More

വള്ളം തുഴഞ്ഞുനീങ്ങുന്ന കുട്ടിയാന; നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എയും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.ചടങ്ങിൽ എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സൂരജ് ഷാജി, നഗരസഭ കൗൺസിലർ സിമി…

Read More

റാഗിംഗ് പരാതി; കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‍യു പ്രവർത്തകർക്ക് സസ്‌പെൻഷൻ

കൊച്ചി: എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ റാഗിംഗ് പരാതിയില്‍ നാല് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കെഎസ്‍യു പ്രവർത്തകരായ വിദ്യര്‍ത്ഥികളെ അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തു. മൂന്നാം വര്‍ഷ ബിരുദ വിദാര്‍ത്ഥികളായ വിഷ്ണു, ഡിജോൺ പി ജിബിൻ, ശരീഷ്, അനന്ത കൃഷ്ണൻ എന്നിവര്‍ക്കെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്. കോളേജ് വരാന്തയില്‍ തടഞ്ഞ് വച്ച് കളിയാക്കിയെന്നും മാനസികമായി പ്രയാസപെടുത്തിയെന്നും കാണിച്ച് പെൺകുട്ടി കോളേജ് പ്രിൻസിപ്പളിനാണ് പരാതി നല്‍കിയത്….

Read More

കത്തിയെടുത്ത് സ്വയം കുത്തി; തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപെടാൻ ശ്രമിച്ചത്.ശുചിമുറിയിലേക്ക് കൊണ്ട് പോകും വഴി കത്തി എടുത്തു സ്വയം കുത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സി.പി.ഒ അനന്ദകൃഷ്ണനെയും കുത്തിപരുക്കേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് സജീറിനെ കീഴ്‌പ്പെടുത്തിയത്. സജീറിനെയും പരുക്കേറ്റ പൊലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

മദ്യലഹരിയില്‍ റോഡെന്ന് കരുതി കാറോടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ.

കണ്ണൂ‍ർ: മ​ദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച ആളെ കണ്ണൂ‍ർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്.കാർ പാളത്തിൽ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം കണ്ട ​ഗേറ്റ് കീപ്പർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കാർ ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു. ജയപ്രകാശിനെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും…

Read More

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് മാത്രം മതി; സേവന നിരക്ക് പ്രദര്‍ശിപ്പിക്കണം, രസീത് നല്‍കണം

തിരുവനന്തപുരം :അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച സേവന നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും രസീത് നിര്‍ബന്ധമായും നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവന നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങള്‍ക്ക് ജില്ലാ, സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സര്‍ക്കാറിന്റെ സിറ്റിസണ്‍ കോള്‍സെന്ററിലോ അറിയിക്കാം.അക്ഷയ…

Read More

വിനായകനെതിരെ കേസ് എടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. വിനായകന്റെ പരാമര്‍ശം ശ്രദ്ധില്‍പ്പെട്ടിട്ടില്ല. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. സംഭവത്തില്‍ അയാള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍…

Read More

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

പട്ടാമ്പി: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ഞാളൂർ വീട്ടിൽ എൻ.ഉണ്ണികൃഷ്ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണ്ണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയർമാൻ, എഐആർടിഡബ്ലിയുഎഫ് അഖിലേന്ത്യാ സെക്രട്ടറി, ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിക്കുകയായിരുന്നു. ഓങ്ങല്ലൂർ കൊറ്റരാട്ടിൽ പരേതനായ ഗണപതി…

Read More

വിനായകന്റെ വീടാക്രമിച്ച് കോൺഗ്രസ് പ്രവർത്തകർ; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകർത്തു.

കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടയിലാണ് വിനായകന്‍ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് വിനായകന്റെ ഫ്ലാറ്റിന് നേരെ ആക്രമണം നടന്നത്. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക്…

Read More

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial