Headlines

സ്ഥാനാര്‍ഥികള്‍ ജയിലില്‍ ആയതിനാല്‍ സത്യപ്രതിജ്ഞ ചെയ്തില്ല; രണ്ട് നഗരസഭാ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും

കണ്ണൂര്‍: പയ്യന്നൂര്‍, തലശ്ശേരി നഗരസഭകളിലെ ഒരോ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും ജയിലില്‍ കിടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്യാത്തതാണ് ഇതിന് കാരണം. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 46ാം വാര്‍ഡായ മൊട്ടമ്മലില്‍നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ നിഷാദ്, തലശ്ശേരി മുനിസിപ്പാലിറ്റി 37ാം വാര്‍ഡായ കൊമ്മല്‍വയലില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച യു പ്രശാന്ത് എന്നിവരുടെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുകയും അയോഗ്യരാക്കപ്പെടുകയും ചെയ്യും. ഇവര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇത്…

Read More

ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാത്തതില്‍ നിയമപോരാട്ടം; ഒടുവില്‍ സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കി സാംസങ് ,സംഭവം തിരൂരിൽ

സോഫ്റ്റ്‌വെയർ അപ്ഡേഷൻ മൂലം തകരാറിലായ ഫോണ്‍ ഡിസ്പ്ലേ സൗജന്യമായി മാറ്റി നല്‍കാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ നിയമ പോരാട്ടത്തിലൂടെ സൗജന്യമായി ഡിസ്പ്ലേ മാറ്റി യുവാവ്. കൊല്ലം പത്തനാപുരം സ്വദേശിയും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മഹാദേവാണ് മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനോടുവില്‍ ഫോണിന്‍റെ ഡിസ്പ്ലേ സൗജന്യമായി തന്നെ മാറ്റിയത്. വാറണ്ടി കഴിഞ്ഞ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ അംഗീകൃത സർവീസ് സെന്‍ററില്‍ നിന്ന് ലഭിച്ച മറുപടി. തന്‍റേല്ലാത്ത കാരണത്താല്‍ ഫോണില്‍ വന്ന തകരാർ പരിഹരിച്ച്‌…

Read More

കൊല്ലത്ത് 2 കായിക വിദ്യാർഥിനികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 2 കായിക വിദ്യാർഥിനികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്ലസ്ടു, എസ്എസ്എൽസി വിദ്യാർഥികളാണ് മരിച്ചത്. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സൗകര്യത്തോട് ചേർന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിലാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടർന്ന് വാർഡനും മറ്റുള്ളവരും നടത്തിയ പരിശോധനയിൽ ഒരാളുടെ മുറി അടച്ചിട്ടിരിക്കുന്നതായി കാണാത്തതിനെ പ്രാക്ടീസിന് പോകാൻ. തുടർന്ന് നടത്തിയ പരിശോധനയിൽ മുറിയിലെ ഫാനുകളിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച കുട്ടികളിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയും മറ്റൊരാളും കോഴിക്കോട്…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കണ്ണൂര്‍: സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പയ്യാവൂരിൽ പ്ലസ് ടു വിദ്യാർഥിയായ 17 കാരി അയോന മോൺസൺ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അയോണയുടെ അവയവങ്ങൾ ദാനം ചെയ്യും. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നായിരുന്നുവെന്ന് പ്രാഥമിക വിവരം

Read More

താക്കോൽ കൊണ്ട് യുവാവിനെ കുത്തിക്കൊന്നു; ബന്ധുവായ ബിജെപി നേതാവ് പിടിയിൽ

പാലക്കാട്: ചിറ്റൂരിൽ ബന്ധുവിനെ യുവാവ് താക്കോൽ കൊണ്ട് കുത്തിക്കൊന്നു.പൊൽപ്പുള്ളി സ്വദേശി ശരത്(35) ആണ് മരിച്ചത്. സംഭവത്തിൽ വേർകോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രമോദിൻ്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബ പ്രശ്‌നത്തെ തുടർന്നായിരുന്നു കൊലപാതകം. ബുധനാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിൻ്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളിൽ നിന്ന് വിളിക്കാൻ വന്ന സമയത്താണ് ബൈക്കിൻ്റെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. പൊൽപ്പുള്ളി കെവിഎം…

Read More

പതിമൂന്നുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു;മുത്തച്ഛൻ അറസ്റ്റിൽ

ഭുവനേശ്വർ: വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. മുത്തച്ഛൻ അറസ്റ്റിൽ. ഒഡീഷയിലെ ഭദ്രക് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 55കാരനായ ബിഘിന ജെനയാണ് പൊലീസ് പിടികൂടിയത്. 13 വയസ്സുകാരിയായ പെൺകുട്ടിയെ പ്രതി തന്ത്രപൂർവ്വം ആളൊഴിഞ്ഞ തൊഴുത്തിനു സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കുട്ടിയുടെ വായ മൂടിക്കെട്ടി ശബ്ദം പുറത്തുവരാത്ത വിധം ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. അബോധാവസ്ഥയിലായ പീഡനത്തെ അവിടെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി…

Read More

കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് പൂന്തുറയിലാണ് സംഭവം. അന്തോണി-സ്മിത ദമ്പതികളുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിലേക്ക് പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു

Read More

മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങി റിമോട്ട് ബൾബ്; ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു

പരിയാരം: മാതമംഗലം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ ശ്വാസനാളിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി നീക്കംചെയ്തു. ശിശുശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നിർവ്വഹിച്ചു. ഡോ. വരുൺ ശബരി നേതൃത്വം നൽകി; ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. ശ്വാസതടസ്സം അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആരോഗ്യനില സാധാരണയായപ്പോൾ കുട്ടിയെ വിട്ടയച്ചു. പ്രിൻസിപ്പൽ ഡോ. സൈറു…

Read More

പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം വിദ്യാര്‍ഥിയെ രണ്ട് മാസം ജയിലിലടച്ചു; നിയമവിരുദ്ധമെന്ന് കോടതി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

പട്‌ന: ബിഹാറില്‍ 16കാരനെ അന്യായമായി രണ്ട് മാസം ജയിലിലടച്ച നടപടി നിയമവിരുദ്ധമെന്ന് പട്‌ന ഹൈക്കോടതി.സംഭവത്തില്‍ കോടതിക്ക് മൗനം അവലബിക്കാന്‍ കഴിയിലെന്നും വിദ്യാര്‍ഥിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. വിദ്യാര്‍ഥിയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നൂ എന്നാരോപിച്ച് കുടുംബം സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതിയുടെ നടപടി. കുട്ടിയുടെ തടങ്കല്‍ പൂര്‍ണമായും ന്യായീകരണമില്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി. 2025 ഒക്ടോബര്‍ 23നാണ് മതിയായ തെളിവോ കാരണമോ ഇല്ലാതെ 16കാരനെ പോലിസ് അറസ്റ്റ് ചെയ്തത്. മധേപുരയിലെ…

Read More

യുവതിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു

യുവതിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎൽപിഎസ്, കോഴിക്കോട്). പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി. സുരേഷിൻ്റെയും സുശീലയുടെയും മകനാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial