എറണാകുളത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ.

കൊച്ചി: എറണാകുളം കാക്കനാട് അപ്പാർട്ട്മെന്റിൽ പരിശോധന. എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇടച്ചിറക്ക് സമീപത്തെ അപ്പാർട്ട്മെൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

Read More

വെഞ്ഞാറമൂട് 85 വയസുകാരിയെ പീഡിപ്പിച്ച് മർദ്ദിച്ചവശനിലയിലാക്കി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് മർദ്ദിച്ചവശനിലയിലാക്കി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി 20 കാരനായ അഖിൻ ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻതന്നെ ഇവരെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ…

Read More

കണ്ണൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മുഹമ്മദ് മാര്‍വാനാണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണെന്നാണ് പ്രാഥമിക നിഗമനം. ടാങ്ക് നിറയെ വെള്ളമുണ്ടായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

Read More

വിസി നിയമനം; ‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’- സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ക്കും അന്ത്യശാസനവുമായി സുപ്രിംകോടതി. ഇരു കൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പു നല്‍കി. ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, പി ബി വരാലേ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികയില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവര്‍ണറുടെ നീക്കം സുപ്രിംകോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന പട്ടികയില്‍ നിന്ന് നിയമനം നടത്താനാകില്ലെന്നാണ് ഗവര്‍ണര്‍…

Read More

ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശം;മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു ഉച്ചയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരം തുടരുകയായിരുന്നു രാഹുല്‍. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

       തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗൺസ്‌മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. അനുവദനീയമായ സമയപരിധിയ്ക്ക് മുൻപോ ശേഷമോ ഉള്ള അനൗൺസ്‌മെന്റുകൾ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി,…

Read More

കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണു; സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നു

കൊട്ടിയം മൈലക്കാട് നിർമാണത്തില്‍ ഇരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തില്‍ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തില്‍ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകള്‍ ഇല്ല. സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.വയലുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. റോഡ് ഉയരത്തില്‍ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങള്‍…

Read More

ബാര്‍ക്; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 24 ന്റെ വ്യാജ വാര്‍ത്ത: ശ്രീകണ്ഠന്‍ നായരടക്കം 6 പേര്‍ക്കെതിരെ കേസ്

കൊച്ചി : റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച 24 ന്യൂസിനെതിരെ കേസ്. ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്ത 24 ന്യൂസ് ചാനല്‍ എംഡി ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ 6 പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.കേസില്‍ ശ്രീകണ്ഠന്‍ നായർ ഒന്നാം പ്രതിയും മകന്‍ ശ്രീരാജ് രണ്ടാം പ്രതിയുമാണ്. ഫ്ലവേഴ്സ് ചാനല്‍ സിഇഒ ഉണ്ണികൃഷ്ണന്‍, 24 ന്യൂസ് ചാനല്‍ എക്സിക്യുട്ടീവ്…

Read More

ബൈക്ക് കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി (30 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്. പുലർച്ചെ ആയതുകൊണ്ടുതന്നെ അപകടം നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. പരവൂർകോണത്ത് ഡ്രെയിനേജിനു വേണ്ടി എടുത്ത കുഴിയിലാണ് ഇരുചക്ര വാഹനം വീണത്. നാലുവരിപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് കലുങ്ക് പണി…

Read More

ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം അറിയിച്ചത്. നിരക്ക് കുറവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും നിലവില്‍ ഉയര്‍ന്നുവരുന്ന മാക്രോ ഇക്കണോമിക് സാഹചര്യങ്ങളെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് എംപിസി വിശദമായ വിലയിരുത്തല്‍ നടത്തിയതായി ഗവര്‍ണര്‍ പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial