28.75 കോടി രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം ബെംഗളൂരു പോലീസ് പിടിച്ചെടുത്തു; രണ്ട് വിദേശ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ, 28.75 കോടി രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം ബെംഗളൂരു പോലീസ് പിടിച്ചെടുത്തു. മെഥിലിൻ ഡയോക്‌സി മെഥാംഫെറ്റാമിൻ (MDMA), ഹൈഡ്രോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്പിഗെ ഹള്ളിയിലെ പി-ആൻഡ്-ടി ലേയൗട്ടിലുള്ള അവരുടെ വസതിയിൽ നിന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.50 കോടി രൂപയുടെ…

Read More

മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; രാഹുലിന്റെ  അങ്ങനെ അല്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍.

തിരുവനന്തപുരം: എംഎല്‍എ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്നും രാഹുലിന്റെ കാര്യത്തിൽ സ്ഥിതി അങ്ങനെ അല്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ല, അത് കാര്യമായി എടുക്കേണ്ട കാര്യമില്ലെന്നും ലസിത നായര്‍ പറഞ്ഞു. എംഎല്‍എ മുകേഷിനെതിരെ വന്ന ലൈംഗിക പീഡനാരോപണത്തിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും ലസിത നായര്‍ വ്യക്തമാക്കി. ‘രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത്…

Read More

വയനാട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വയനാട്: വയനാട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇബ്രാഹിം കുട്ടി. വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സഹപ്രവർത്തർ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വാരിയകയാണ്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നുണ്ട്. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ രണ്ടാഴ്ച മുൻപ് പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍…

Read More

സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി

കൊച്ചി: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം എഴുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ബിനു തന്നെ അമ്മയെ അശുഓത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ്അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് സംഭവം കൊലപതകമാണെന്ന് സ്ഥിരീകരിച്ചത് നെടുമ്പാശേരിയിൽ ബിനുവിന്റെ വാടകവീട്ടിലായിരുന്നു അമ്മയും മകനും…

Read More

സ്‌കൂളിനു മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ടിപ്പർ ലോറി ഇടിച്ച് ഒരു അധ്യാപിക മരിച്ചു

മലപ്പുറം: മലപ്പുറത്ത് കുരുവമ്പലം സ്‌കൂളിനു മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ടിപ്പർ ലോറി ഇടിച്ച് ഒരു അധ്യാപിക മരിച്ചു. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊളത്തൂർ നാഷണൽ എൽ.പി. സ്‌കൂളിലെ അറബി അധ്യാപിക നഫീസയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടം ഇന്നലെ വൈകിട്ട് 4.30ഓടെ, സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് സംഭവിച്ചത്. നഫീസ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ, അതേ ദിശയിൽ വന്ന ടിപ്പർ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ മുൻഭാഗം സ്കൂട്ടറിലേക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ…

Read More

വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍

ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് – എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്. വോട്ട് ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള രേഖകള്‍ ആധാര്‍ കാര്‍ഡ്പാന്‍ കാര്‍ഡ്ഡ്രൈവിങ് ലൈസന്‍സ്പാസ്പോര്‍ട്ട്ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി. കാര്‍ഡ്)സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ…

Read More

സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിച്ചു

സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിച്ചു. ഡിലീറ്റ് ചെയ്യാൻ സാധിക്കാത്ത വിധം ഈ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിർമാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദേശം. സ്വകാര്യതയ്ക്കു മുൻതൂക്കം കൊടുക്കുന്ന ആപ്പിള്‍ അടക്കമുള്ള നിര്‍മാതാക്കള്‍ ഈ നീക്കത്തോട് എതിർപ്പ് അറിയിച്ചിരുന്നു.അതിനിടെ,…

Read More

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ട കേസിൽ ഒരാൾ പിടിയിൽ

ഇരിങ്ങാലക്കുട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ സ്വകാര്യ വിവരങ്ങൾ (ഐഡന്റിറ്റി) പുറത്തുവിട്ട കേസിൽ ഒരാൾ പിടിയിലായി. തൃശൂർ റൂറൽ പോലീസാണ് വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശിയും മേക്കാംത്തുരുത്തി വീട്ടിലുമായ സിജോ ജോസിനെ (45) അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. പരാതി നൽകിയ വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോകൾ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതിയായ സിജോ ജോസ്, ‘Seejo…

Read More

ഫോൺ വാങ്ങുമ്പോൾ ഇനി സഞ്ചാർ സാഥി ആപ് നിർബന്ധം, വാട്സാപും ടെലിഗ്രാമും ബന്ധിപ്പിക്കുമോ; വിവാദം എന്തിന്? അറിയേണ്ടതെല്ലാം

ഇന്ത്യയിലെ മൊബൈൽ ഫോൺ വിപണിയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഒരു ഉത്തരവാണ് കഴിഞ്ഞ ദിവസം ടെലികോം വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നവംബർ 28-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും കേന്ദ്ര സർക്കാരിന്റെ ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങി വമ്പൻ കമ്പനികൾക്കെല്ലാം ബാധകമായ ഈ നീക്കം സൈബർ സുരക്ഷയ്ക്കാണെന്ന് സർക്കാർ അവകാശപ്പെടുന്നു, അതേ സമയം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷവും ഒരു വിഭാഗം സാങ്കേതിക…

Read More

പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫുകാരന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദരോണ്‍ പ്രദേശത്ത് വച്ച് സാഹില്‍ അന്‍സാരിയെ വെടിവച്ചു കൊന്ന മദന്‍ ഗോപാല്‍ തിവാരിയാണ് അറസ്റ്റിലായത്. പിതാവ് തളര്‍ന്നു കിടക്കുന്നതിനാല്‍ പ്രദേശത്തെ ഒരു ഗ്രോസറി കടയില്‍ സാഹില്‍ ജോലിക്ക് പോയിരുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞുവരുമ്പോള്‍ ഒരു വിവാഹഘോഷ യാത്ര കടന്നുപോവുന്നത് കണ്ടു. കൂട്ടുകാരെ കണ്ടതോടെ സാഹിലും വിവാഹഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര ഓഡിറ്റോറിയത്തിന് സമീപം എത്തിയപ്പോള്‍ ചിലര്‍ കറന്‍സികള്‍ വായുവിലേക്ക് എറിയാന്‍ തുടങ്ങി. ഇത് കണ്ട കുട്ടികള്‍ കറന്‍സികള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial