കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുത്തു

തിരുവനന്തപുരത്തെ കോൺഗ്രസിന്റെ സമരമുഖം എം എ ലത്തീഫിനെ അച്ചടക്ക നടപടി പിൻവലിച്ച് കോൺഗ്രസ് തിരിച്ചെടുത്തു. കെപിസിസി മുന്‍ സെക്രട്ടറിയായിരുന്നു എം എ ലത്തീഫ്. അച്ചടക്ക നടപടി പിന്‍വലിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Read More

വരും വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവവും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒരുമിച്ച് നടത്തുന്നത് ആലോചനയിൽ; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വരുന്ന വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവവും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒരുമിച്ച് നടത്തുന്നതിനെ സർക്കാർ ഗൗരവമായി പരിഗണിക്കുന്നതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങളും സമതുല്യ പരിഗണനയും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം ഇത്തവണ 3,100 കുട്ടികൾ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നു. ഇവരെ 106…

Read More

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26-കാരൻ പിടിയിൽ

   വർക്കല : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 കാരനെ വർക്കല പോലീസ് പിടികൂടി. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18-നാണ് ഇയാൾ പെൺകുട്ടിയുമായി വീട്ടിൽ നിന്ന് കടന്നത്. വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇരുവരും അവിടെനിന്ന് മധുരയിലെത്തി. മധുരയിൽ ഒരു ദിവസം തങ്ങിയ ശേഷം ഉടൻ തന്നെ ഗോവയിലേക്ക് യാത്ര തിരിച്ചു. ഗോവയിൽ കുറച്ച് ദിവസം ചിലവഴിച്ച ശേഷം ഇവർ എറണാകുളത്ത്…

Read More

മലപ്പുറത്ത് ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ സിദ്ധന്‍ പിടിയില്‍

     മലപ്പുറം: മലപ്പുറത്ത് ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ വ്യാജ സിദ്ധന്‍ പിടിയില്‍. മലപ്പുറം കാളികാവ് ഉദിരംപൊയിൽ സ്വദേശി സജിൽ ഷറഫുദ്ദീനെയാണ് നെടുമങ്ങാട് നിന്നും കുളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പിടിയിലായ സജിൽ. താൻ മഹ്ദി ഇമാം ആണ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ മിറാക്കിൾ പാത്ത് എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്നത്. ശൈഖുനാ സജിൽ ചെറുപാണക്കാട് എന്ന പേരിൽ ആയിരുന്നു ഇയാളുടെ തട്ടിപ്പ്. കൊളത്തൂർ…

Read More

‘മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വീട്ടിൽ വരും’; കൊല്ലത്ത് സ്വതന്ത്ര സ്ഥാനാർ‌ഥിയ്ക്ക് വധഭീഷണി, പിന്നിൽ സിപിഎം എന്ന് ആരോപണം

    കടയ്ക്കൽ : കൊല്ലം ചിതറയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി. ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മാലിനിക്കാണ് ഭീഷണി. സിപിഐഎം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വീട്ടിൽ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ മാലിന് പരാതി നൽകി. സ്ഥാനാർഥിത്വം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. വീട്ടിൽ ഇന്നോവ വരേണ്ടങ്കിൽ സ്ഥാനാർഥിത്വകത്തിൽ നിന്ന് പിന്മാറണമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. പരിചയക്കാരെ കൊണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ബന്ധുക്കാരെ വിളിച്ചും സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് മാലിന്…

Read More

കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; രണ്ടാംപ്രതി രജനിക്കും വധശിക്ഷ

    ആലപ്പുഴ : ആലപ്പുഴ കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ആലപ്പുഴ ജില്ലാസെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. 2021 ജൂലൈയിലാണ് കൊലപാതകം നടക്കുന്നത്. പ്രബീഷും രജനിയും ഒരുമിച്ചായിരുന്നു താമസം. അതിനിടെ പാലക്കാടുണ്ടായിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി. അനിത ഗര്‍ഭിണിയുമായി. ഇതോടെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി അനിത പ്രബീഷിനെ സമീപിച്ചു. എ്ന്നാല്‍ രജനിയും പ്രബീഷും സമ്മതിച്ചില്ല. ഇതിനിടെയാണ് കൊലപാതകം നടക്കുന്നത്. ഇരുവരും…

Read More

വൻതോതിൽ ലഹരിമരുന്ന് കടത്തി; യുവതിയടക്കം 2 പേർ പൊലീസിന്റെ പിടിയിൽ

           കൊച്ചി : ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി ബോവ്സ് വർഗീസ്, ആലപ്പുഴ സ്വദേശി വിന്ധ്യ എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ പിടിയിലായത്. ഇവരിൽനിന്ന് 88 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. നേരത്തെ ഒക്ടോബർ 7-ന് 88 ഗ്രാം മെത്താഫെറ്റമിനുമായി വയനാട് സ്വദേശിയായ ജോബിൻ ജോസ് പിടിയിലായ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. കൊച്ചിയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കൾ സൂക്ഷിച്ച ശേഷം ഇടപാടുകാർക്ക്…

Read More

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് ധ്രുവ് റാഠി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകളുണ്ടായെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറിച്ച് തെളിയിക്കണമെന്നും യൂട്യൂബ് വീഡിയോയില്‍ ധ്രുവ് റാഠി ആവശ്യപ്പെട്ടു. 1: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് സ്ത്രീകള്‍ക്ക് പതിനായിരം രൂപ നല്‍കിയത് കൈക്കൂലിയാണ്. തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല. ബിഹാറില്‍ ഒക്ടോബര്‍ ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17, 24, 31, നവംബര്‍ ഏഴ് എന്നീ…

Read More

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മണികണ്ഠന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി…

Read More

തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂർ: തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം ഇവരുടെ മകള്‍ നല്‍കിയ പരാതിയില്‍ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial