സിപിഎം ജില്ലാ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി അംഗവും നേർക്കുനേർ; നീലംപേരൂരിൽ അപൂർവ മത്സരം

കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ നീലംപേരൂർ അഞ്ചാം വാർഡിൽ ഒരു അപൂർവ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ തവണ സിപിഎം 169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിൽ ഇക്കുറി ഏറ്റുമുട്ടൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി അംഗവും തമ്മിലാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഗുനാട് മുൻ ഏരിയ സെക്രട്ടറിയുമായ ജി. ഉണ്ണിക്കൃഷ്ണ‌നെതിരേ ലോക്കൽ കമ്മിറ്റി അംഗം കെ.ജെ. അനീഷാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മരുന്നു കമ്പനിയിൽ ജീവനക്കാരനായിരുന്ന അനീഷ് ആറുമാസം മുൻപ് ജോലി വിട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ…

Read More

കണ്ണൂരിൽ വീണ്ടും എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയം

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയതോടെ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരത്തെ 10-ാം വാര്‍ഡിലെയും മലപ്പട്ടത്തെ 12-ാം വാര്‍ഡിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയത്. നേരത്തെ കണ്ണപുരം, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിലെ രണ്ടിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. കണ്ണപുരത്ത് 13-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രേഷ്മ പി വി, 14-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍…

Read More

പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് പലയിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. സ്വതന്ത്രരെ പിന്തുണക്കില്ലെന്നും ബിജെപി അറിയിച്ചു. കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളില്ല. വടകരപ്പതി, പുതുനഗരം, വണ്ടാഴി , പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിൽ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ…

Read More

പാലക്കാട് ഇടതുമുന്നണിയില്‍ തര്‍ക്കം; പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഐ തീരുമാനം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഇടതുമുന്നണിയില്‍ തര്‍ക്കം. പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഐ. മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് പറയുന്നത്. പലയിടത്തും മുമ്പ് മത്സരിച്ച സീറ്റുകള്‍ പോലും നിഷേധിച്ചെന്നും അവര്‍ പറഞ്ഞു. മണ്ണൂര്‍ പഞ്ചായത്തില്‍ അഞ്ച് സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. ചിറ്റൂരിൽ മൂന്ന് പഞ്ചായത്തുകളിലെ അഞ്ച് സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ രണ്ട് വാര്‍ഡുകളിലും ചിറ്റൂരില്‍ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്….

Read More

സിപിഐ ലോക്കൽ സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും ഒരേ വാർഡിൽ മത്സരരംഗത്ത്

പുത്തൂർ: സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കുന്ന വാർഡിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും പത്രിക സമർപ്പിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കരുവായം രണ്ടാം വാർഡിലാണ് ഇടതുനേതാക്കൾ പരസ്പരം പോരിനൊരുങ്ങുന്നത്.സിപിഐ തേവലപ്പുറം ലോക്കൽ സെക്രട്ടറി ബി വിജയൻപിള്ളയും സിപിഐഎം തേവലപ്പുറം ലോക്കൽ കമ്മിറ്റി അംഗവും കരുവായം ബ്രാഞ്ച് സെക്രട്ടറിയുമായ സുനിൽകുമാറുമാണ് മത്സരരംഗത്തുള്ളത്. സുനിൽകുമാർ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. നിലവിൽ സിപിഐയ്ക്കാണ് കരവായം സീറ്റ്. ബി. വിജയൻപിള്ള ഇവിടെ സ്ഥാനാർഥിയാകുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സുനിൽകുമാറും നാമനിർദേശപത്രിക സമർപ്പിച്ചത്. നിലവിൽ ബിജെപി…

Read More

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിൽ;രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കാൽ ഒടിഞ്ഞു

കാസർകോട്: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ‘തൊരപ്പൻ സന്തോഷ്’ കാസർകോട് മേൽപ്പറമ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിയിലായി. ഒരു ഹൈപ്പർമാർക്കറ്റിൽ മോഷണം നടത്തുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ഇയാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. മേൽപ്പറമ്പിലെ ഹൈപ്പർമാർക്കറ്റിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭിത്തി തുരന്ന് അകത്ത് കടന്ന് മോഷണം നടത്തുന്നതിലൂടെയാണ് ഇയാൾക്ക് ‘തൊരപ്പൻ’ എന്ന വിളിപ്പേര് ലഭിച്ചത്. ഹൈപ്പർമാർക്കറ്റിന് സമീപം നിർത്തിയിട്ടിരുന്ന തങ്ങളുടെ ബൈക്കുകൾ എടുക്കാൻ എത്തിയ…

Read More

19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഏറ്റാ ജില്ലയിലാണ് രണ്ട് ദിവസം മുമ്പ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേ ഗ്രാമത്തിലുള്ള 28കാരനായ യുവാവാണ് പിടിയിലായത്. പെൺകുട്ടിയുടെ അർധനഗ്ന നിലയിലുള്ള മൃതദേഹമാണ് അഴുക്കുചാലിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചതാണെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പെൺകുട്ടിയുടെ തന്നെ ഗ്രാമത്തിൽ താമസിക്കുന്നയാളാണ് പ്രതി. വിറകുകെട്ട് കൊണ്ടുപോകാൻ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തുമാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിർ സ്ഥാനാർത്ഥികളില്ലാത്തത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് നാലിടങ്ങളിലും മറ്റ് പത്രികകളൊന്നും ലഭിക്കാതിരുന്നതോടെ എൽഡിഎഫ് അവരുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തി. ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജൻ, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ…

Read More


ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; അപകടം ദുബായ് എയര്‍ ഷോയ്ക്കിടെ

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ദുബായ് എയര്‍ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ ഷോ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം യു.എ.ഇയിലേക്ക് പോയത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി…

Read More

ശബരിമല സ്വർണക്കവർച്ച കേസ്;മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ റിമാൻ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയതിനെത്തുടർന്ന് അദ്ദേഹത്തെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുക. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ എട്ടാം പ്രതിയാണ് അദ്ദേഹം. സ്വർണപ്പാളികളെ രേഖകളിൽ ചെമ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial