Headlines

മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

തൃശൂര്‍: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്. ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതി. പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്…

Read More

പ്രണയിനിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരൻ പൊലീസ് പിടിയിൽ

സേലം: പ്രണയിനിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരൻ പൊലീസ് പിടിയിൽ. സുമതി എന്ന 25 കാരിയെയാണ് ജി വെങ്കടേഷ് ദാരുണമായി കൊലപ്പെടുത്തിയത്. ഡിസംബർ 23ന് സേലത്തെ യേർക്കാട് എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹിതയായിരുന്ന സുമതി ഭർത്താവിൽനിന്നും വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു. ഇതിനിടെ ഇൻസ്റ്റഗ്രാം വഴി വെങ്കടേഷുമായി പ്രണയത്തിലായി. ഡിസംബർ 23ന് യേർക്കാട് വെച്ച് ഇരുവരും കാണാൻ തീരുമാനിച്ചു. എന്നാൽ ഇവിടെവെച്ച് ഇരുവരും വാക്കേറ്റത്തിലെത്തി. സംസാരിക്കുന്നതിനിടെ സുമതിക്ക് ഒരു ഫോൺ കോൾ വന്നത് വെങ്കടേഷ് ചോദ്യം ചെയ്തതാണ് തർക്കത്തിലും കൊലപാതകത്തിലേക്കും…

Read More

കൗമാരക്കാരനെ കൊടുവാള്‍ കൊണ്ട് വെട്ടി റീല്‍ ചിത്രീകരിച്ചു

തൃശൂര്‍: കൗമാരക്കാരന്റെ കഴുത്തില്‍ കൊടുവാള്‍ കൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൊണ്ട് റീല്‍ ചിത്രീകരിച്ചു പ്രദര്‍ശിപ്പിച്ചു. പുതുക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കല്ലൂരില്‍ മൂന്നാഴ്ച മുന്‍പു ലഹരിസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് റീല്‍ ആയി പകര്‍ത്തി പ്രചരിപ്പിക്കുന്നത്. വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലിസ് വെട്ടേറ്റയാളുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും പരാതി ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. ‘നിന്റെ തല ഞാന്‍ വെട്ടും’ എന്ന ആക്രോശത്തോടെ കൊടുവാള്‍ കൊണ്ട് ഒരാള്‍ എതിര്‍ സംഘത്തില്‍പ്പെട്ട കൗമാരക്കാരന്റെ കഴുത്തില്‍ വെട്ടുന്നതു ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ചെറുപ്പക്കാരനെ…

Read More

സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി: പിണറായി വിജയൻ

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാട്. അതില്‍ ഒരു തെറ്റും…

Read More

താമരശ്ശേരിയില്‍ വാടക ഫ്ലാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഉസ്മാന്റെയും സഫിയയുടെയും മകളാണ് മരിച്ച ഹസ്‌ന കഴിഞ്ഞ ഒരു മാസമായി യുവാവിനൊപ്പം ഈ അപ്പാര്‍ട്‌മെന്റിലായിരുന്നു ഹസ്‌ന കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി . പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് നിഗമനം. മരണത്തില്‍…

Read More

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ തീ, ഷോർട്ട് സർക്യൂട്ടിന് പിന്നാലെ തീപിടിച്ച് വീടിന്‍റെ കിടപ്പുമുറി കത്തിനശിച്ചു

കാസർകോട് : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം റൂമിനു തീപിടിച്ചു. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിന്‍റെറെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. മറ്റ്…

Read More

ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു; അണുബാധയേറ്റതാണ് മരണകാരണം എന്ന് ആരോപണം

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തവരാണ് മരിച്ചത്. അണുബാധയേറ്റതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവില്‍ അഞ്ചു പേര്‍ക്കാണ് ഡയാലിസിസിനെതുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടായത്. രണ്ടു പേര്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ രോഗികള്‍ക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുണ്‍ ജേക്കബ് വ്യക്തമാക്കി….

Read More

200 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്ന് പോലിസ്; തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെവിട്ട് കോടതി

റാഞ്ചി: 200 കിലോഗ്രാം കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവെല്ലാം പോലിസ് സ്‌റ്റേഷനില്‍ വച്ച് എലികള്‍ തിന്നെന്ന് പോലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നു പ്രതികളെയും റാഞ്ചി എന്‍ഡിപിഎസ് കോടതി വെറുതെവിട്ടത്. 2022 ജനുവരി 17നാണ് ബോലെറോ കാറില്‍ നിന്നും 170 പാക്കറ്റുകളിലായി സൂക്ഷിച്ച 200 കിലോഗ്രാം കഞ്ചാവ് പിടിച്ചത്. ഇന്ദ്രജിത് എന്നയാളെ ഉടന്‍ പിടികൂടി. പിന്നീട് വികാസ് ചൗരസ്യ, കുന്ദന്‍ റായ് എന്നിവരെയും പിടികൂടി. എന്‍ഡിപിഎസ് നിയനമപ്രകാരമാണ് ഒര്‍മാഞ്ചി പോലിസ്…

Read More

ന്യൂയര്‍ ‘ഷോക്ക്’; ഇന്ധന സർചാർജ് കൂട്ടി കെഎസ്ഇബി

പുതുവർഷത്തിൽ  ഇന്ധന സർചാർജ് കൂട്ടി  കെഎസ്ഇബി. പ്രതിമാസ ബിൽ നൽകുന്നവർക്ക് യൂണിറ്റിന് 8 പൈസയാണ് സർച്ചാർജ്. കഴിഞ്ഞ മാസം അഞ്ചു പൈസയായിരുന്നു. അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7  പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി. ഇത് നികത്തുന്നതിനാണ് സർച്ചാർജ്.

Read More

പുതുവര്‍ഷ പുലരിയില്‍ വന്‍ലഹരിവേട്ട; ലഹരിയുമായി ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ഉൾപ്പെടെ ഏഴ് പേർ പിടിയില്‍

        തിരുവനന്തപുരം:  പുതുവര്‍ഷ പുലരിയില്‍ തലസ്ഥാനത്ത് നടന്ന വന്‍ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ എംഡിഎംഎയുമായി പിടിയില്‍. പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞാണ് പിടികൂടിയത്. പിടിയിലായവരില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയടക്കം രണ്ട് യുവതികളും ഒരു ഐടി ജീവനക്കാരനും ഉള്‍പ്പെടുന്നു. കണിയാപുരത്താണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിഘ്‌നേഷ്, ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന, അസീം, അവിനാശ്, അജിത്, അന്‍സിയ, ഹരീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി പിടികൂടിയത്. ഇവരില്‍ മൂന്ന് പേര്‍ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial