Headlines

തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം; ആദ്യം തീപിടിച്ചത് ജിംനേഷ്യത്തിൽ, അടുത്തുള്ള ഗ്യാസ് സിലിണ്ടർ ഗോഡൗണിലും തീ പടർന്നു

  കിളിമാനൂർ : തിരുവനന്തപുരം നഗരൂരിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ ജിംനേഷ്യത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് ഇതേ കെട്ടിടത്തിലെ കെ ഗ്യാസ് സിലിണ്ടർ ഗോഡൗണിലും തീ പടർന്നു. തൊട്ട് അടുത്ത കെഎസ്എഫ്ഇ ശാഖയിലേക്ക് തീ പടർന്നത് ഉടന്‍ അണയ്ക്കാനായി. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം.

Read More

പോക്‌സോ കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച്‌ കൊലപ്പെടുത്തി; സംഭവം അരുണാചലിൽ

     റോയിങ് :(അരുണാചല്‍ പ്രദേശ്): പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് പിടിച്ചിറക്കി നാട്ടുകാർ മർദിച്ച്‌ കൊലപ്പെടുത്തി. അസം സ്വദേശിയായ അതിഥി തൊഴിലാളി റുസാൾ കരീം(19) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലോവർ ദിബാങ് വാലി ജില്ലയിലെ റോയിങ് സ്റ്റേഷനിലാണ് സംഭവം. സ്ഥലത്തെ സംഘർഷസാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. റോയിങ് നഗരത്തിലെ മൗണ്ട് കാർമൽ സ്കൂളിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യാഴാഴ്ചയാണ് റുസാൾ കരീം അറസ്റ്റിലായത്. സ്കൂൾ സെക്യൂരിറ്റിയെ പണംകൊടുത്ത് സ്വാധീനിച്ച്…

Read More

വി.ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സി വി ബാലചന്ദ്രൻ

കപ്പൂർ :തൃത്താല മുൻ എംഎൽഎ വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ. ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിമർശനം. തൃത്താലയിലെ തോൽവിക്ക് കാരണം അഹംഭാവവും ധാർഷ്ട്യവും ധിക്കാരവും. ധിക്കാരം തുടർന്നാൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും തൃത്താലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ സി വി ബാലചന്ദ്രന്റെ മുന്നറിയിപ്പ്. ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക്…

Read More

നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

പാലക്കാട്: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമില്ല. മോചനത്തിനുളള പണം എത്രയാണെങ്കിലും നല്‍കാന്‍ നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുവേണ്ടി പണം ചിലവാക്കേണ്ടതില്ല. പക്ഷെ നയതന്ത്ര തലത്തില്‍ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ വഴിയൊരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി….

Read More

പ്രസവം കഴിഞ്ഞ് മണിക്കൂറു കൾക്കുള്ളിൽ സ്കൂളിലെത്തി പരീക്ഷയെഴുതി യുവതി

പെരിന്തൽമണ്ണ: കാതുകളിലേക്കു വന്നുവീണ കുഞ്ഞിക്കരച്ചിൽ ഷംനയ്ക്കു പേറ്റുനോവു ശമിപ്പിച്ച കുളിർമഴ മാത്രമായിരുന്നില്ല; കുഞ്ഞിനോളം തന്നെ പ്രതീക്ഷിച്ചിരുന്ന, മറ്റൊരു ലക്ഷ്യത്തിലേക്കുള്ള ‘ബൂസ്റ്റർ ഡോസ്’ കൂടിയായിരുന്നു. പെൺകുഞ്ഞിനു ജന്മം നൽകി മണിക്കൂറുകൾക്കകം ഡോക്ടറുടെ അനുമതിയോടെ, ആശുപത്രിയിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള സാക്ഷരതാ മിഷൻ ഹയർസെക്കൻഡറി തുല്യതാ പരീക്ഷാകേന്ദ്രത്തിലെത്തി ഷംന ആദ്യ പരീക്ഷയെഴുതി. ബുധൻ രാത്രിയാണു തിരൂർക്കാട് പള്ളിയാൽതൊടി യു.ഷംന (28) മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിനെ ഭർത്താവ് അബ്ദുൽ നാസറിന്റെ കൈകളിലേൽപിച്ച് ഇന്നലെ രാവിലെ കൃത്യം 9.45നു പെരിന്തൽമണ്ണയിൽ…

Read More

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന്, അമിത്ഷാ നിർവഹിക്കും

തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നിർവഹിക്കും. രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നിൽ ചെമ്പകത്തൈ നടും. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും. ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി മാരാരുടെ അർദ്ധകായ വെങ്കല പ്രതിമ അമിത്ഷാ അനാച്ഛാദനം ചെയ്യും. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ…

Read More

കുട്ടിയെ ചേർക്കാൻ എന്ന വ്യാജേന  എത്തി അംഗനവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം

പാലക്കാട്: പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം. അങ്കണവാടി ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് മോഷ്ടാവ് കവരാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പഴയലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് സംഭവം. സമീപത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും കുട്ടിയെ ചേർക്കുന്നതിനായി വിവരം അന്വേഷിക്കാൻ വന്നതാണെന്നും പറഞ്ഞാണ് ഇയാൾ അംഗൻവാടിയിലെത്തിയത്. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. അപ്പോഴേക്കും മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ…

Read More

75 വയസ്സ് തികഞ്ഞാല്‍ വഴി മാറണം; നേതാക്കള്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോദിയെ ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: നേതാക്കള്‍ 75 വയസ്സായാല്‍ വിരമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാഷ്ട്രീയനേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ സന്തോഷത്തോടെ വഴിമാറണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രായപരിധി സംബന്ധിച്ച മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. 75 വയസ്സ് തികയുമ്പോള്‍ നിങ്ങളെ ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് വയസ്സായി, മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് മോഹന്‍ ഭാഗവത്…

Read More

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു; ആത്മഹത്യ പുതുതായി നിർമ്മിച്ച വീട്ടിൽ

       തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയിൽ. ജെയ്സൺ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്സൺ അലക്സ്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്താണ് ആത്മഹത്യ. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം…

Read More

‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ

നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനിടെ ഭാര്യയും ഭർത്താവും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ വിവാദ വസ്തുവിലെ കല്ലറകൾ പൊളിക്കുമെന്ന് മകൻ. വസ്തു അയൽവാസിയായ വസന്തയുടേതെന്ന കോടതി വിധിക്ക് പിന്നാലെയാണ് മകന്റെ പ്രതിഷേധ നീക്കം. സർക്കാരിൽ നിന്നും നീതി കിട്ടിയില്ലെന്നാരോപിച്ചു മകൻ രഞ്ജിത് ബാങ്ക് രേഖകളും, വസ്തുവിന്റെ രേഖകളും കത്തിച്ചു പ്രതിഷേധിച്ചു. അതിയന്നൂർ സ്വദേശി രാജന്റെയും അമ്പിളിയുടെയും മൃതദേഹം മറവു ചെയ്യാൻ മകൻ രഞ്ജിത് കുഴിയെടുക്കുന്ന ഈ ദൃശ്യം അന്ന് കേരളമാകെ ചർച്ച ചെയ്തതാണ്. 2020…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial