കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററുകളിലെ സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നു; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്കുള്ളിലെ ഇൻഫ്രാറെഡ് നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ക്ലിപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും, ടെലഗ്രാം, എക്സ് തുടങ്ങിയവയിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ചർച്ച ആരംഭിച്ചത്. വിവിധ എക്സ് അക്കൗണ്ടുകളിൽ തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കന്റുകൾ മാത്രമുള്ള ‘ട്രെയ്‌ലർ’ എന്ന പേരിൽ വിവിധ എക്സ്…

