Headlines

ഒരു കോടി രൂപ ചിലവുള്ള കാൻസർ ട്രീറ്റ്മെൻറ് പരാജയപ്പെട്ടു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെയാണ് ആരോപണം. ഒരു കോടി രൂപ ചിലവുള്ള കാൻസർ ട്രീറ്റ്മെൻറ് പരാജയപ്പെട്ടുവെന്നും ടിൽ തെറാപ്പിക്ക് വിധേയയായ കണ്ണൂർ സ്വദേശിനി ഗുരുതരാവസ്ഥയിലാണെന്നും ബന്ധുക്കൾ പറഞ്ഞു. 60 ശതമാനം രോഗ ശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ പരാജയപ്പെടുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപെട്ടതായും ബന്ധുക്കൾ പറഞ്ഞു. കാൻസറിനായുള്ള അത്യാധുനിക ചികിത്സാ രീതിയാണ് ടിൽ…

Read More

അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തി.

കോട്ടയം: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മടുക്കക്കുഴി ആയുർവേദ ആശുപത്രിയിലാണ് കെജ്രിവാളിന് ആയുർവേദ ചികിത്സ. പ്രമേഹവും വിട്ടുമാറാത്ത ചുമയും ദീർഘനാളായി കെജ്രിവാളിനെ അലട്ടുന്നുണ്ട്. ഇവയ്ക്ക് പരിഹാരം തേടിയാണ് 10 ദിവസത്തെ ചികിത്സക്കായി ആം ആദ്മി നേതാവ് കേരളത്തിൽ എത്തിയത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് അരവിന്ദ് കെജ്രിവാൾ കാഞ്ഞിരപ്പള്ളിയിലെത്തിയത്. കെജ്‌രിവാളിന് കേരള പൊലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതൽ കാഞ്ഞിരപ്പള്ളിയിലും പരിസര…

Read More

അധ്യാപക അവാർഡ് തുക  വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് വിതരണം,പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാര പുരസ്‌കാര വിതരണം,വിദ്യാരംഗം അധ്യാപക കലാ സാഹിത്യ പുരസ്‌കാര വിതരണം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപക അവാർഡ് തുക 10,000 രൂപയിൽ നിന്ന് 20,000 രൂപയായും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാര തുക 10,000 രൂപയിൽ…

Read More

അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച്‌ തകര്‍ത്തു; അധ്യാപകനും പരിക്ക്

കൊല്ലം : അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും കായികാധ്യാപകന്‍ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച്‌ തകര്‍ത്തു. വിദ്യാര്‍ത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമെന്ന് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. പൊലീസിലും ബാലവകാശ കമ്മീഷനിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

Read More

റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) അറസ്റ്റില്‍. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. 2021 ഓഗസ്ത് മുതല്‍ 2023 മാര്‍ച്ചുവരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നും യുവ…

Read More

പാലക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പുതുപ്പെരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി മീരയാണ് (29) മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു.എന്നാൽ രാത്രി 11ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോയതിനുശേഷം ആണ് മീര മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണവിവരം അറിയിച്ചത് പൊലീസ് ആണെന്നും, മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

21 വര്‍ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര്‍ സ്വര്‍ണമാല തിരികെ നല്‍കി അജ്ഞാതന്റെ പ്രായശ്ചിത്തം

പാലക്കാട് : 21 വര്‍ഷം മുമ്പു വഴിയില്‍ കളഞ്ഞുപോയ മൂന്നരപ്പവന്റെ സ്വര്‍ണമാല കിട്ടിയ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രായശ്ചിത്തം ചെയ്തു. അന്നത്തെ ജീവിത സാഹചര്യത്തില്‍ അതെടുത്ത് ഉപയോഗിച്ചുപോയ ആള്‍ രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് ആ കുറ്റബോധം തീര്‍ത്തത്. സ്വര്‍ണത്തിന്റെ വില എണ്‍പതിനായിരത്തിലെത്തുമ്പോഴാണ് അന്നത്തെ മാലയുടെ അത്രയും തൂക്കം വരുന്ന പുതിയ മാല വാങ്ങി അജ്ഞാതന്‍ ഉടമക്ക് പാഴ്‌സലായി അയച്ചത്. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലാണു സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവന്‍…

Read More

ഡോ. ബി അശോകിന് ആശ്വാസം,കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം

തിരുവനന്തപുരം: ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയർമാനായി നിയമിച്ച സർക്കാർ നടപടി സ്റ്റേ ചെയ്തു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. ഇതോടെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിന് തുടരാം. അശോകിന്റെ ഹർജി ചൊവ്വാഴ്ച വീണ്ടും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരിഗണിക്കും. കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നൽകിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി…

Read More

ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം.

കൊല്ലം- തേനി ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിൽ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക്…

Read More

കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.

കൊല്ലം: കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കടയ്ക്കൽ സ്വദേശി മിനി ആണ് മരിച്ചത്. 42 വയസായിരുന്നു. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ലഗേജ് ട്രെയിനിൽ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial