വൈറലാകണം കുട്ടിക്കൂട്ടത്തിന്റെ അതിരുവിട്ട പ്രവർത്തി കണ്ട് ഞെട്ടിത്തരിച്ച് സൈബർ ലോകം, കസ്റ്റഡിയിൽ

ഭുവനേശ്വർ: ഒഡീഷയിലെ പുരുണപാണി റെയിൽവേ സ്റ്റേഷന് സമീപമുള്ള ദാലുപാലിക്കടുത്ത് നടന്ന അതിരുവിട്ട സംഭവവികാസങ്ങളാണ് ഇപ്പോൾ സൈബറിടത്ത് ചർച്ചയാകുന്നത്. റീൽ ചിത്രീകരിക്കാനായി മൂന്ന് ആൺകുട്ടികൾ ചെയ്ത സാഹസികതയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇനി ഇവർ എന്ത് സാഹസികതയാണ് കാണിച്ചതെന്നല്ലേ? റെയിൽവേ ട്രാക്കിൽ ട്രെയിൻ വരുന്ന സമയം ട്രാക്കിനോട് ചേർന്ന് ഒരു ആൺകുട്ടി കിടക്കുന്നതാണ് കുട്ടികൾ ചിത്രീകരിച്ച വീഡിയോയിൽ കാണുന്നത്. ഭാഗ്യമെന്നോ, ദൈവാനുഗ്രഹമെന്നോ, ആയുസെത്തിയില്ലെന്നോ എന്ത് വേണമെങ്കിലും പറയാം ആ…

Read More

കുട്ടികളെ ഉപേക്ഷിച്ച് കാമുകനോപ്പം പോയ യുവതി റിമാന്റിൽ

നെന്മാറ : രണ്ട് വയസ്സുള്ള മകനെയും അഞ്ചു വയസ്സുള്ള മകളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റിൽ. നെന്മാറ വല്ലങ്ങിയിലെ 24കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സംരക്ഷണം ആവശ്യമുള്ള ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിനാണ് കേസ്. ഭർത്താവിന്റെ പരാതിയിലാണ് നെന്മാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ അമ്മയെയും അച്ഛനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളെ നോക്കാൻ തയ്യാറാകാതിരുന്നതിനാലാണ് യുവതിയുടെ പേരിൽ കേസെടുത്തത്. കോടതി ഇവരെ റിമാൻഡ്…

Read More

ചർച്ച പരാജയം : നാളെ സ്വകാര്യ ബസ് സമരം

പാലക്കാട് : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. അതിനു മുൻപ് പ്രശ്ന‌ം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ. 140 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്‌ടപ്പെട്ടു. വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധനനടപ്പിലാക്കണം. കൺസഷൻ കാർഡ് വിതരണം…

Read More

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം

തിരുവനന്തപുരം : സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9:45-ന് ആരംഭിച്ച്‌ വൈകിട്ട് 4:15 വരെയാണ് പുതിയ സ്‌കൂള്‍ സമയം. സ്‌കൂള്‍ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍…

Read More

കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

മലപ്പുറം: മലപ്പുറം കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. നാട്ടുകാരെ രണ്ടു മാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയാണ് കൂട്ടിലായത്. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ തൃശൂരിൽ എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കും. ഇന്നലെ പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്….

Read More

ഭർത്താവിനെ ചപ്പാത്തികോൽ കൊണ്ട് തല്ലിക്കൊന്ന യുവതി അറസ്റ്റിൽ

ബെംഗളൂരു: ഭർത്താവിനെ ചപ്പാത്തികോൽ കൊണ്ട് തല്ലിക്കൊന്ന യുവതി അറസ്റ്റിൽ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ബെംഗളൂരു സുദ്ദഗുണ്ടെ പാളയയിൽ താമസിക്കുന്ന ഭാസ്‌കറി(42)നെയാണ് ഭാര്യ ശ്രുതി കൊലപ്പെടുത്തിയത്. ഭാസ്കർ മദ്യപിച്ചെത്തി വഴക്കിട്ടതോടെയാണ് മുപ്പത്തിരണ്ടുകാരിയായ ശ്രുതി ചപ്പാത്തികോൽ കൊണ്ട് മർദ്ദിച്ചത്. യുവതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. 12 വർഷം മുമ്പാണ് ഭാസ്കറും ശ്രുതിയും വിവാഹിതരായത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം ഭാസ്കർ മദ്യപിച്ചെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. കലഹം രൂക്ഷമായതോടെ ശ്രുതി ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന തടിക്കഷ്ണം…

Read More

ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; സംഭവം തിരുവനന്തപുരത്ത്

   കാര്യവട്ടം : തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണംനഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. കാര്യവട്ടം അമ്പലത്തിങ്കരയിലാണ് സംഭവം. കടയ്ക്കാവൂരിൽനിന്ന് എസ്എടി ആശുപത്രിയിലേക്ക് ഗർഭിണിയുമായി പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളിൽ ഇടിച്ചത്. ആംബുലൻസിന്റെ മുന്നിൽപോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു. ആംബുലൻസിലുണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകളെ ഉള്ളൂവെന്നാണ് വിവരം….

Read More

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

  കൊല്ലം: നിക്ഷേപകന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ താത്കാലിക ജീവനക്കാരന്‍ കരവാളൂര്‍ മാത്ര സ്വദേശി ലിബിന്‍ ടൈറ്റസ് ആണ് പിടിയിലായത്. ബാങ്ക് മാനേജര്‍ സുധീഷ് സുരേന്ദ്രന്റെ പരാതിയില്‍ ആണ് അറസ്റ്റ്. ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി 7,21,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അഞ്ച് വര്‍ഷമായി ബാങ്കിലെ ബിസിനസ് കറസ്‌പോണ്ടന്റ് ആണ് ലിബിന്‍ ടൈറ്റസ്. തട്ടിപ്പില്‍ കൂടുതല്‍…

Read More

വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ

ചെന്നൈ: .തമിഴ്നാട്ടിൽ വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച് വിവാഹിതനായ സഹപ്രവർത്തകൻ.ഡോ. അൻപു സെൽവനാണ് സഹപ്രവർത്തകയെ മർദിച്ചത്. മർദനത്തിൽ മുഖത്തും കഴുത്തിലും കൈകളിലും പരിക്കേറ്റ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃതിക ജോലി ചെയ്യുന്ന ക്ലിനിക്കിലെ ജീവനക്കാരാണ് കൃതികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന് മുൻപ് നിരവധി തവണ ഡോക്ടർ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നുവെന്ന് കൃതിക പറഞ്ഞു. താത്പര്യമില്ലെന്ന് കടുപ്പിച്ച്…

Read More

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ കത്ത്

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ കത്ത്. സുപ്രിം കോടതിയുടെ അഡ്‌മിൻ വിഭാഗമാണ് കേന്ദ്ര ഹൗസിംഗ് മന്ത്രാലയത്തിന് കത്ത് നൽകിയത്. വിരമിച്ചശേഷം നീട്ടിനൽകിയ കാലാവധിയും അവസാനിച്ചെന്ന് സുപ്രിം കോടതി കത്തിൽ സൂചിപ്പിക്കുന്നു. ശാരീരിക പരിമിതിയുള്ള മക്കളുടെ ചികിത്സക്കാണ് ജസ്റ്റിസ് ചന്ദ്രചൂഡ് താമസിക്കാനുള്ള അനുമതി നീട്ടി ചോദിച്ചിരുന്നത്. ‘ബഹുമാനപ്പെട്ട ഡോ.ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിൽ നിന്ന് കൂടുതൽ കാലതാമസമില്ലാതെ ബംഗ്ലാവ് നമ്പർ 5, കൃഷ്‌ണ മേനോൻ മാർഗ് ഏറ്റെടുക്കാൻ അഭ്യർഥിക്കുന്നു. കാരണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial