ബംഗാൾ ഇലക്ഷൻ അക്രമത്തിനിടെ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്തു; വിരമിച്ച അധ്യാപകനായ ടിഎംസി നേതാവിന് ജീവപര്യന്തം തടവ്

ന്യൂഡൽഹി: ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും വിരമിച്ച അധ്യാപകനുമായ റഫീഖുൾ ഇസ്ലാമിന്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലെ മാൾഡയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുടെ ഭാഗമായി നടന്ന ബലാത്സംഗ കേസിലാണ് ശിക്ഷാവിധി. സിബിഐ ആണ് കേസ് അന്വേഷിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമ ബംഗാളിൽ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. കൊലപാതകങ്ങൾക്കും കവർച്ചയ്ക്കും പുറമേ, പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു….

Read More

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കണ്ണൂര്‍: കര്‍ണാടക സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിൽ. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുൽ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്. ഖത്തറില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തോളമായി ഒളിവിലായിരുന്നു അബ്ദുൽ റഹ്‌മാനെന്ന് എന്‍ഐഎ അറിയിച്ചു. റഹ്‌മാനും ഒളിവിലുള്ള മറ്റ് രണ്ട് പേരുള്‍പ്പെടെ നാല് പ്രതികളെ എന്‍ഐഎ ഈ വര്‍ഷം ഏപ്രിലില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറ്റപത്രത്തില്‍ ആകെ 28 പേരാണ് ഉള്ളത്. ഒളിവിലുള്ള…

Read More

പാലക്കാട് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി; അച്ഛൻ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയില്‍ നാലാംക്ലാസുകാരനായ മകനെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. വരിക്കാശ്ശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരണ്‍, മകന്‍ കിഷന്‍ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിരണിന്റെ ഭാര്യ രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്

Read More

പോത്തൻകോട് ഇരുപതോളം പേരെ കടിച്ച തെരുവുനായയെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോടിന് സമീപം രണ്ട് ദിവസങ്ങളിലായി ഇരുപതോളം പേരെ കടിച്ച തെരുവുനായയെ പിടികൂടി. മാണിക്കൽ ശാന്തിഗിരി ഭാഗത്ത് നിന്നാണ് നായയെ കണ്ടെത്തി പിടികൂടിയത്. ഇതിനെ നിരീക്ഷണത്തിലാക്കിയെന്നും ഇന്ന് പ്രദേശത്തെ തെരുവുനായകള്‍ക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ അനിൽ പറഞ്ഞു. വിദ്യാർഥിനിയും മൂന്ന് സ്ത്രീകളും ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്കാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി നായയുടെ കടിയേറ്റത്. പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെയുള്ളവര്‍ക്ക്…

Read More

കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത് ഇരട്ടിവിലയെന്ന് പരാതി

തിരുവനന്തപുരം: കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത് ഇരട്ടിവിലയെന്ന് പരാതി. വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ഇരട്ടിവില ഈടാക്കുന്നെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവർ പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പോപ്പ്കോണിന് 60 രൂപയാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 100 രൂപയാണ് ഈടാക്കുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കലാഭവൻ…

Read More

പട്ടാമ്പി എം എൽ എയുടെ കാറിനുള്ളിൽ പാമ്പ്

പട്ടാമ്പി : പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിന്റെ കാറിനുള്ളിൽ സഹയാത്രികനായി പാമ്പ്!. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തി ഇറങ്ങാൻ നേരത്താണ് കാറിനുള്ളിൽ അപ്രതീക്ഷിത അതിഥിയെ കണ്ടത്. സംഭവത്തെക്കുറിച്ച് എം.എൽ.എ തന്നെയാണ് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രസഹിതം ഇക്കാര്യം അറിയിച്ചത്. കാറിൻ്റെ ഡാഷ് ബോർഡിന് മുകളിലായി ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിൻ്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചേര ഇനത്തിൽപ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. മഴക്കാലത്ത് പാമ്പുകൾ വീടുകളിലും വാഹനങ്ങളിലുമെല്ലാം കയറാനുള്ള സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത…

Read More

കാമുകിയെ കാണാൻ മോഷ്ടിച്ച ബൈക്കുമായി എത്തിയ  യുവാവും സുഹൃത്തും കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

കുറ്റിപ്പുറം: മലപ്പുറത്തുള്ള കാമുകിയെ കാണാനായി എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചെത്തിയ യുവാവും സുഹൃത്തും കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മല്‍ ഷാജഹാന്‍, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഫ്ലാറ്റില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് അവിടെനിന്ന് അജ്മൽ ഷാജഹാന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാൻ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നിൽപ്പെട്ടത്.  ബൈക്കിന്റെ രണ്ട് നമ്പര്‍ പ്ലേറ്റുകളും ഊരി മാറ്റിയിരുന്നു. സംശയം തോന്നിയ പൊലീസ് കൈ കാണിച്ചു. വാഹനം വെട്ടിച്ചു പോകാന്‍ ശ്രമിച്ചെങ്കിലും…

Read More

ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപി ഒരു വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന

ന്യൂ ഡൽഹി: പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപി ഒരു വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് സൂചന. ആർഎസ്എസും ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ദിവസങ്ങൾക്ക് മുൻപ് നിലവിലെ ദേശീയാധ്യക്ഷൻ ജെപി നദ്ദയുമായും ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയസമ്പത്തും പാർലമെന്ററി രംഗത്തെ മികവും പരിഗണിക്കുകയാണെങ്കിൽ നിർമലയ്ക്ക് തന്നെയാകും…

Read More

‘നമ്മൾ ‘കഴിവുള്ള’ കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു;വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ ഗായിക ചിന്മയി

നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഡാൻസ് കൊറിയോഗ്രഫറായ ജാനി മാസ്റ്ററുമായി ഇരുവരും സഹകരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ ജാനി മാസ്റ്റർ അറസ്റ്റിലായിരുന്നു. കേസിൽ ജാനി മാസ്റ്റർക്ക് ഉപാധികളോടെ ജാമ്യവും ലഭിച്ചിരുന്നു. വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ എന്ന ചിത്രത്തിന്റെ നൃത്ത സംവിധാനത്തിനായി ജാനി മാസ്റ്റര്‍ എത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ മാസം ഒന്നിന്…

Read More

തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബൈ വഴിയാണ് യാത്ര. ഒരാഴ്ചയിലേറെ മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങുമെന്നാണ് വിവരം നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ യാത്ര നിശ്ചയിച്ചിരുന്നെങ്കിലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കാരണം നീട്ടിവയ്ക്കുകയായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial