കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിന്റെ  ഇൻഡ് സമ്മിറ്റ് സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം

പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇൻഡ് സമ്മിറ്റ് സദസിൽ ആളില്ല. സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്, പക്ഷേ പറയാതിരിക്കുകയാണ് ഞാൻ. ഇത്രയും വിപുലമായ പരിപാടിയുടെ ഗൗരവം സംഘാടകർ ഉൾകൊണ്ടോ എന്ന് സംശയമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. പാലക്കാട് പുതുശ്ശേരിയിലാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇൻഡ് സമ്മിറ്റ് നടത്തുന്നത്. പരിപാടിയിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും സ്ഥലം എംപി വി.കെ ശ്രീകണ്ഠനും…

Read More

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ നാലുമാസം മുമ്പ് വിവാഹം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

കാസർകോട്: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. കാസർകോട് മേൽപറമ്പിലാണ് സംഭവം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയാണ് (21) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ് മരിച്ച നന്ദന. ഏപ്രിൽ 26ന് ആയിരുന്നു രഞ്ജേഷും നന്ദനയും തമ്മിലുള്ള വിവാഹം. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇന്നലെ രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന് യുവതി അമ്മ സീനയ്ക്ക് ഫോണിൽ സന്ദേശം അയച്ചിരുന്നു.

Read More

കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

സിപിഐ പൗഡിക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ആരവം 2025” എന്ന പേരിൽ ഓണഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉൽഘാടനം ചെയ്തു. പൗഡിക്കോണം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗം ശില്പ എസ് ആർ അധ്യക്ഷയായി. സിപിഐ പൗഡിക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. പ്രതീഷ് മോഹൻ സ്വാഗതം പറഞ്ഞു.സിപിഐ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു പൗഡിക്കോണം അശോകൻ, പവനൻ എന്നിവർ സംസാരിച്ചു. എ സുരേന്ദ്രൻ നായർ എസ്…

Read More

ബിജെപിയിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് രാജിവെച്ചു

തിരുവനന്തപുരം:ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയിൽ പൊട്ടിത്തെറി. ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിലാണ് കലഹം. നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന ബിജെപി നേതാവും മുൻ നാഷണൽ കൗൺസിൽ അംഗവുമായ കെഎ ബാഹുലേയൻ ബിജെപിയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി. ആഘോഷം ഒബിസി മോർച്ചയെ ഏല്പിച്ച നടപടിയിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. സിപിഐ വിട്ട് ബിജെപിയിൽ ചേർന്നയാളാണ് കെ എ ബാഹുലേയൻ.

Read More

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസനാളത്തിൽ കുടുങ്ങി 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസനാളത്തിൽ കുടുങ്ങി 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. പേയാട് മിണ്ണംകോട്ട് താമസിക്കുന്ന ആരിഫ് മുഹമ്മദ് -സമീറ ദമ്പതിമാരുടെ മകൾ അബീഹ ഫാത്തിമ ആണ് മരിച്ചത്. പാൽകുടിക്കുന്നതിനിടെ ശ്വാസതടസം കാണിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

Read More

വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 2.88 കോടി

മട്ടാഞ്ചേരി: വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 2.88 കോടി രൂപ. മട്ടാഞ്ചേരി ആനവാതിലിനു സമീപം ഷേണായി കോമ്പൗണ്ടില്‍ താമസിക്കുന്ന 59 കാരിയായ കെ. ഉഷാകുമാരിക്കാണ് കോടികൾ നഷ്ടമായത്. കേസിൽ നിന്ന് ഒഴിവാക്കാൻ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മണി ലോണ്ടറിങ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് ഉഷാകുമാരിയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചശേഷം കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് കാട്ടി പലതവണയായി പണം…

Read More

സിപിഎം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ കെ വി ശ്രീകാന്ത് അന്തരിച്ചു

വെമ്പായം:സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ കെ വി ശ്രീകാന്ത് (48) അന്തരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന്  ഒരു മാസമായി മെഡിക്കൽ   കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കരകുളം ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു. വെമ്പായം പഞ്ചായത്തിലെ  പെരുംകൂർ കൈതറമൂഴി സ്വദേശിയാണ്. പ്രഗത്ഭ അഭിഭാഷകൻ, സിപിഎം നെടുമങ്ങാട് മുൻ ഏര്യാ കമ്മിറ്റിയംഗം, വെമ്പായം, തേക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി, വെമ്പായം സർവ്വീസ്…

Read More

ലൈറ്ററിൽ സ്പൈ ക്യാമറ; സ്ത്രീകളുടെ വീഡിയോ പകർത്തിയ കേസിൽ  പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി: സിഗരറ്റ് ലൈറ്റർ പോലുള്ള സ്പൈ ക്യാമറ ഉപയോഗിച്ച് രഹസ്യമായി സ്ത്രീകളുടെ വീഡിയോ പകർത്തിയ കേസിൽ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിഷൻഗഡ് പരിസരത്തുള്ള ഷാനി ബസാറിലാണ് ഓഗസ്റ്റ് 30 ന് രാത്രി 10:20 ഓടെ സംഭവം നടന്നത്. സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈറ്റർ ആകൃതിയിലുള്ള ഒരു ചെറിയ രഹസ്യ ക്യാമറ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് സ്വദേശിയായ 31-കാരൻ മോഹിത്…

Read More

അംബാനിയുടെ അക്കൗണ്ടുകൾ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ബാങ്ക ഓഫ് ബറോഡ

ന്യൂഡൽഹി∙ അനിൽ അംബാനിയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും (ആർകോം) പേരിലുള്ള വായ്പാ അക്കൗണ്ടുകൾ ‘ഫ്രോഡ്’ വിഭാഗത്തിലേക്ക് മാറ്റി ബാങ്ക് ഓഫ് ബറോഡ. അനിൽ അംബാനിയുടെ സ്ഥാപനങ്ങൾ ഉൾപ്പെട്ട വായ്പാ തട്ടിപ്പ് സംബന്ധിച്ച് ഇഡി അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി റിലയൻസ് ഹൗസിങ് ഫിനാൻസ്, ആർകോം, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നീ കമ്പനികൾ എടുത്ത വായ്പകൾ സംബന്ധിച്ച് 13 ബാങ്കുകളിൽ നിന്നായി വിശദാംശങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് ബാങ്ക നടപടപി. 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്. അനിൽ…

Read More

ഗണേശോത്സവത്തിനിടെ 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി; പിന്നില്‍ പ്രമുഖ ജ്യോതിഷി ജെ അശ്വിനി കുമാര്‍ : അറസ്റ്റ് ചെയ്തു

മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈയിലുടനീളം ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ 51 കാരന്‍ അറസ്റ്റില്‍. മുംബൈ പൊലീസിനു ലഭിച്ച ഭീഷണി സന്ദേശത്തിന് പിന്നില്‍ അശ്വിനി കുമാര്‍ എന്നയാളാണെന്നു വ്യക്തമായി. ബിഹാറിലെ പട്ന സ്വദേശിയായ ജ്യോതിഷിയും വാസ്തു കണ്‍സള്‍ട്ടന്റുമാണ് അശ്വിനി കുമാര്‍. ഫിറോസ് എന്നയാളുടെ പേരിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൃത്തായിരുന്ന ഫിറോസിനോടുള്ള വ്യക്തി വിരോധമാണ് ഇങ്ങനെയൊരു ഗൗരവമേറിയ കുറ്റകൃത്യത്തിന് അശ്വിനി കുമാറിനെ പ്രേരിപ്പിച്ചത്. ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് അശ്വിനി കുമാര്‍ ഭീഷണി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial