കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവർക്ക് സ്വകാര്യ ബസുകളിലുൾപ്പെടെ ഇനി ജോലി ലഭിക്കില്ല

കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവർക്ക് സ്വകാര്യ ബസുകളിലുൾപ്പെടെ ഇനി ജോലി ലഭിക്കില്ല. അതിക്രമം, ലഹള, മോഷണം, മയക്കുമരുന്ന് കേസ് തുടങ്ങിയവയിൽ ഉൾപ്പെട്ട ആളുകൾക്ക് ബസുകളിൽ ഉൾപ്പെടെ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മുതൽ നിര്‍ബന്ധമാക്കും. എല്ലാ ബസ് ഓപ്പറേറ്റര്‍മാരും മേയ് 31-നകം ജീവനക്കാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ആര്‍ടി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം….

Read More

മയക്കുമരുന്നിന് അടിമയായ യുവാവിന്റെ ആക്രമണത്തിൽ മകളെയുമെടുത്തു വീട്ടിൽ നിന്നും ഇറങ്ങിയോടി യുവതി

കോഴിക്കോട്: മയക്കുമരുന്നിന് അടിമയായ യുവാവ് ഭാര്യയെയും മക്കളെയും ആക്രമിച്ചു. പാതിരാത്രിയിൽ ഭർത്താവിൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ മകളെയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടേണ്ട ഗതികേടിലാണ് യുവതി. അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തിൽ നസ്ജക്കും മകൾക്കും നേരെയായിരുന്നു യുവാവിൻ്റെ ക്രൂരമായ ആക്രമണം. ഗത്യന്തരമില്ലാതെ കുഞ്ഞുമായി വീടുവിട്ടിറങ്ങിയ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം. മയക്കുമരുന്ന് ലഹരിയിൽ  അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകൾക്കും തൻ്റെ വല്ല്യമ്മയ്ക്കും പരിക്കേറ്റതായും നസ്ജ പറഞ്ഞു. മർദനം…

Read More

റാസൽഖൈമയിൽ മലയാളി  ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി

റാസൽഖൈമയിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം കോക്കൂർ വയലവളപ്പിൽ പരേതരായ മൊയ്തു -ഖദീജ ദമ്പതികളുടെ മകൻ ഹനീഫ (47) യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 25 വർഷമായി റാക് കേരള ഹൈപ്പർ മാർക്കറ്റിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ എട്ടിന് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഹനീഫയുടെ നിര്യാണത്തിൽ റാസൽഖൈമയിലെ മലയാളി കൂട്ടായ്മകളും പൗരപ്രമുഖരും അനുശോചനം രേഖപ്പെടുത്തി….

Read More

പ്ലസ് വൺ പ്രവേശനം അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ സമർപ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതൽ ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് പ്രവേശന നടപടികൾ നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കും. ഈ മാസം 20 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ഈ മാസം ഇരുപത്തിനാലിന് ട്രയൽ അലോട്ട്മെൻറ് നടക്കും. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി പ്രധാന അലോട്ട്മെൻറ് നടക്കും….

Read More

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണനിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്.

Read More

തലശ്ശേരിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ പുനൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫർസാൻ (9 ) മുഹമ്മദ് അബുബക്കർ (8 ) എന്നിവരാണ് മരിച്ചത്. ഇന്ന് നാലു മണി മുതൽ കുട്ടികളെ കാണാനില്ലയായിരുന്നു. തെരച്ചിലിനൊടുവിൽ വൈകിട്ട് ഏഴ് മണിയോടെ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നാളെ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Read More

വീണ്ടും മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി ആർ എസ് എസ്

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. ”മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്”-…

Read More

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. സെന്‍റര്‍ ദൂരെയായിരുന്നതിനാൽ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. 23,300 രൂപ വാങ്ങിയെന്നാണ് പരാതി. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ ഹാള്‍ക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ കേസില്‍…

Read More

രാജ്യത്ത് ഇനി  ഇ-പാസ്പോർട്ട്; ആദ്യ ഘട്ട വിതരണം തുടങ്ങി

രാജ്യത്ത് പഴയ പാസ്സ്പോർട്ടുകൾ ഇനി ഓർമകളിൽ മായും. ന്യൂ ജനറേഷൻ പാസ്പോർട്ട് ആണ് ഇനി വരുന്നത്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നാം തീയ്യതിയാൻണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഇ-പാസ്പോർട്ടുകളുടെ വിതരണം. നിലവിൽ 12 റീജ്യണൽ പാസ്പോർട്ട് ഓഫീസുകൾ ഇ-പാസ്പോ‍ർട്ടുകൾ നൽകാൻ സജ്ജമായിക്കഴിഞ്ഞു. നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ,…

Read More

ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയില്‍ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പ് യുഎഇയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial