പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
എറണാകുളം: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവിനാണ് പരുക്കേറ്റത്. സംഭവത്തിൽ പത്തോളം വിവിധ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂര്‍ പൊലീസ് അറസ്സ് ചെയ്തു. ഇന്നലെ വൈകിട്ട് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമായിരുന്നു സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനും ചോദ്യം ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സനുവിനെ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പലതവണ വരഞ്ഞ് മുറിവ് വരുത്തി. ഇതിനിടെ…

