Headlines

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു. 3 പേരെ കാണാതായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ബോട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ഞായറാഴ്ചയാണ് സംഭവം. സ്വാത് ജില്ലയിലെ കലാമിലെ ഷാഹി ബാഗ് പ്രദേശത്ത് 10 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് മറിഞ്ഞതെന്നാണ് നിഗമനം. അപകടത്തിൽ 4 പേർ മരിച്ചതായും 3 പേരെ നാട്ടുകാർ രക്ഷപെടുത്തിയതായും അധികൃതർ പറഞ്ഞു.നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിലും രക്ഷ പ്രവർത്തനവും തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും…

Read More

കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായി ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി

കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായ ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി. സംഭവത്തിൽ അമ്മയായ മുസ്‌കാൻ എന്ന യുവതിയെ ഫിറോസാബാദ് ജില്ലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് റൂര്‍ക്കലി ഗ്രാമത്തിലാണ് സംഭവം. 2018 ലാണ് മുസ്കാന്‍റെയും വസീം അഹമ്മദിന്‍റെയും വിവാഹം കഴിഞ്ഞത്. ജോലി ആവശ്യങ്ങൾക്കായി വസീം മിക്കവാറും വീട്ടില്‍ നിന്നും അകലെയായിരിക്കും. ഈ സമയത്താണ് വസീമിന്‍റെ ബന്ധുവായ…

Read More

നെടുമങ്ങാട് സിപിഐ വിട്ട് 30 പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

നെടുമങ്ങാട് : സിപിഐയിൽ കൂട്ട രാജി.സിപിഐ മുൻ പൂവത്തൂർ ലോക്കൽ കമ്മിറ്റി അംഗവും എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ  വേലപ്പൻപിള്ളയുടെ നേതൃത്വത്തിൽ 30 പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി കെ പി പ്രമോഷ് പാർട്ടി പതാക കൈമാറി ഇവരെ സ്വീകരിച്ചു. എസ് എസ് ബിജു, സി സാബു, ബി സതീശൻ, എസ് ആർ രതീഷ്, എം പി സജിത എന്നിവർ പങ്കെടുത്തു. സിപിഐ ള്ളിയൂർ ബ്രാഞ്ച് സെക്രട്ടറി കെ സുരേന്ദ്രൻ,…

Read More

നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നത് ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിക്കാനാണ്. ഇതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ…

Read More

എൻഎസ്എസ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിക്കാൻ ശ്രമം; ആർഎസ്എസ് നേതാവിനെ ഇറക്കി വിട്ടു

തൃശൂര്‍: എന്‍എസ്എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിവാദം. മന്നത്ത് പത്മനാഭന്റെ ചിത്രത്തിന് ഒപ്പം കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം വയ്ക്കാന്‍ ആര്‍എസ്എസ് നേതാവ് ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി. മാള കുഴൂരില്‍ 241 നമ്പര്‍ തിരുമുക്കുളം കരയോഗ പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ ക്ഷണിതാവായെത്തിയ കെസി നടേശന്‍ എന്ന ആര്‍എസ്എസ് നേതാവാണ് ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസ് നേതാവിന്റെ നടപടിക്ക് എതിരെ കരയോഗം അംഗങ്ങള്‍ ത്‌ന്നെ രംഗത്തെത്തിയതോടെ പരിപാടി തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു….

Read More

വിലക്കയറ്റം തടയാൻ സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാന്‍ വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു. വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈവര്‍ഷം ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി…

Read More

അധ്യാപക പുനര്‍ നിയമനത്തിന് കൈക്കൂലി; സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കോട്ടയം: അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ തിരുവനന്തപുരം പള്ളിക്കല്‍ മൂതല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കോട്ടയത്തെമൂന്ന് അധ്യാപകരുടെ പുനര്‍നിയമനത്തിന് ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസില്‍ വടകര സ്വദേശിയും മുന്‍ പ്രധാന അധ്യാപകനും ഏജന്റുമായ വിജയനെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.തീക്കോയി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി നടത്തിയത്. ഫയലുകള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ്…

Read More

താര സംഘടന എഎംഎംഎ പൊതുയോഗം ഇന്ന്;പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും

കൊച്ചി: താര സംഘടനയായ എഎംഎംഎ പൊതുയോഗം ഇന്ന് നടക്കും. എഎംഎംഎ മുപ്പത്തൊന്നാമത് ജനറൽബോഡി യോഗമാണ് ഇന്ന് കൊച്ചിയിലെ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുക. സംഘടനയുടെ പുതിയ നേതൃത്വത്തെയും ഇന്ന് തെരഞ്ഞെടുക്കും. ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് നടക്കുന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. അതേസമയം, താരസംഘടനയുടെ നേതൃത്വത്തിൽ കാതലായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത. പ്രസിഡന്റ്‌ സ്ഥാനത്ത് മോഹൻലാൽ…

Read More

സോഷ്യൽ മീഡിയ വഴി ഓൺലൈൻ ലേലം, യുവാവിൽ നിന്നും തട്ടിയത് 25 ലക്ഷം രൂപ, പ്രതിയെ പിടികൂടി പോലീസ്

ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്‍റെ (ലേലം) പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും 25.5 ലക്ഷം തട്ടിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് സ്വദേശി കുന്നത്തു വളപ്പിൽ കെ എ ഷെജീറിനെ (41) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്ന്…

Read More

കളമശ്ശേരിയില്‍ യുവാവിൻ്റെ നഗ്നചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി : എറണാകുളം കളമശ്ശേരിയില്‍ യുവാവിൻ്റെ നഗ്നചിത്രം കാണിച്ച് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ ഒരു യുവതിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോര്‍ജ്, മലപ്പുറം സ്വദേശി അബിന്‍ മാത്യു എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്വദേശിയായ യുവാവിനെ നഗ്നചിത്രം കാണിച്ച് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഗതികെട്ട് ഒടുവില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial