Headlines

മലപ്പുറത്ത് പ്രായപൂ‌ര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ ഗ‌ര്‍ഭിണിയാക്കി അച്ഛൻ; പെണ്‍കുട്ടിയുടെ പരാതിയിയില്‍ അറസ്റ്റ്

മലപ്പുറം: മകളെ പീഡിപ്പിച്ചു പിതാവ് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛൻ അറസ്റ്റില്‍. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ്‌ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമര്‍ത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍…

Read More

പാഴ്സൽ ലോറി തടഞ്ഞ് തട്ടിയെടുത്തത് മൂന്ന് കോടി 24 ലക്ഷം രൂപ; കവർച്ചാ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

പാഴ്സൽ ലോറിയിൽ നിന്നും മൂന്ന് കോടി 24 ലക്ഷം രൂപ കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തിരുപ്പൂർ സ്വദേശികളായ തിരുകുമാർ (37), ചന്ദ്രബോസ് (32) എന്നിവരാണ് അറസ്റ്റിലായത്. തിരുപ്പൂരിലെത്തിയാണ് കായംകുളം പൊലീസ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ഏഴുപേർ ഒളിവിലാണ്. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ, സി.ഐ. ജെ.നിസാമുദ്ദീൻ, എസ്.ഐ ബ്രജിത്ത് ലാൽ, നിഷാദ്, അഖിൽ, ഇയാസ്, മണിക്കൂട്ടൻ, ഷാനവാസ്, ദീപക്, ഷാജഹാൻ, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വാഹനത്തിന്റെ രജിസ്ട്രേഷൻ റെഡിയാക്കി കൊടുത്തത് പിടിയിലായ തിരുകുമാറാണ്….

Read More

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി.നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി.നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളായി നടത്തിയ ഡിഎൻഎ പരിശോധനയ്‌ക്കൊടുവിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. അപകടം നടന്നതിന്റെ പിറ്റേ ദിവസം തന്നെ രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി അഹമ്മദാബാദിലെത്തിയിരുന്നു. മൃതദേഹം നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സംസ്കാരം നാളെ വൈകിട്ടോടെ നടത്തുമെന്ന് ബന്ധുക്കള്‍…

Read More

രാത്രിയില്‍ സ്ത്രീകളുടെ അറസ്റ്റ് പാടില്ല; പൊലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിൽ പുതിയ നിർദേശം

തിരുവനന്തപുരം: പൊലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിൽ പുതിയ നിർദേശം. സ്ത്രീകളെ പകല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ, രാത്രിയില്‍ സ്ത്രീകളുടെ അറസ്റ്റ് പാടില്ലെന്ന നിർദേശമാണ് പൗരാവകാശ രേഖയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ എന്തുകൊണ്ട് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന കാരണം പരാതിക്കാരനെ രേഖാമൂലം അറിയിക്കണം. അറസ്റ്റ് മെമ്മോയില്‍ അറസ്റ്റിലാകുന്ന വ്യക്തിയുടെ കുടുംബാംഗമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവര്‍ക്ക് അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരമൊരുക്കണം. കസ്റ്റഡിയിലുള്ളവരെ ഓരോ രണ്ടു ദിവസം കൂടുമ്പോഴും…

Read More

രണ്ട് ട്രാവല്‍ ബാഗുകളിലായി പത്ത് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാളെ ഡാന്‍സാഫ് സംഘം പിടികൂടി

കല്ലമ്പലം : ഇരുചക്രവാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം ഡാന്‍സാഫ് സംഘം പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ അരുണ്‍ പ്രകാശ് ആണ് പത്ത് കിലോയിലധികം കഞ്ചാവുമായി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇരുചക്രവാഹനത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് ട്രാവല്‍ ബാഗുകളില്‍ നിറയെ കഞ്ചാവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം രാവിലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. അരുണ്‍ പ്രകാശ് ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അരുണ്‍ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസില്‍പ്പെട്ട് നാലര…

Read More

കെഎസ്ഇബി ഓഫീസിൽ സൂക്ഷിച്ച 100 കിലോയോളം അലുമിനിയം കമ്പികൾ മോഷ്ടിച്ചു; കടത്തിയത് ഓട്ടോയിൽ, പ്രതികൾ അറസ്റ്റിൽ

നെടുമങ്ങാട് : കെഎസ്ഇബി ഓഫീസിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം തൂക്കം വരുന്ന അലുമിനിയം ലൈൻ കമ്പികൾ മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ആര്യനാട് പള്ളിവേട്ട കൈതൻകുന്ന് വെട്ടയിൽ വീട്ടിൽ സലിം (58), മണ്ണൂർക്കോണം മുള്ളുവേങ്ങാമൂട് റോഡരികത്ത് വീട്ടിൽ ഹരി (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉഴമലയ്ക്കൽ കെഎസ്ഇബി സെക്ഷൻ യാർഡിൽ നിന്നാണ് ഇവർ അലുമിനിയം ലൈൻ കമ്പികൾ മോഷ്ടിച്ചത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സലിം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയോടെ ഉഴമലയ്ക്കൽ കെഎസ്ഇബി…

Read More

നിശബ്‍ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു

കാശ്മീർ: നിശബ്‍ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രദേശം വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായതിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള സന്തോഷം പ്രകടിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഒമർ അബ്‍ദുള്ള പഹൽഗാം സന്ദർശിക്കുന്നത്. തിരക്കേറിയ തെരുവുകളുടെയും ട്രാഫിക് ബ്ലോക്കുകളുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. കശ്മീരിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന്‍റെ ആദ്യ സൂചനകളാണ് ഇവിടെ കാണാൻ കഴിയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പഹൽഗാമിലേക്ക് എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ പഹൽഗാമിൽ പോയപ്പോൾ,…

Read More

തൃശൂരിൽ പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയിൽ

തൃശൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കവെ പതിനഞ്ച്കാരി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. ചാലക്കുടി മേലൂര്‍ സ്വദേശി പ്രജീഷിന്‍റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Read More

ത്രിവർണ പതാകയ്ക്ക് പകരം കാവികൊടി; വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ കേസ്

പാലക്കാട്: ത്രിവർണ പതാകയ്ക്ക് പകരം കാവികൊടി ദേശീയപാതയാക്കണമെന്ന പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ കേസെടുത്ത് പോലീസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് ബിജെപി നേതാവിനെതിരെ കേസ് എടുത്തത്. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും…

Read More

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

ലക്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂൺപുർ സ്വദേശി 32 കാരനായ ശിവം എന്ന തനുവിനെയാണു വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം തനു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ തനുവിന് ജൂൺ 17ന് കോടതി ജാമ്യം നൽകിയിരുന്നു. വീട്ടിലെത്തിയ തനു വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial