തൃത്താല തലക്കശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി സ്വദേശിയെ പിടികൂടി

തൃത്താല: പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിൽ നിന്നും 962 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി 9 മണിയോടെ നടന്ന പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പട്ടാമ്പി പെരുമുടിയൂർ സ്വദേശി ഷമീർ (34) ആണ് കഞ്ചാവ് സഹിതം പിടിയിലായത്. തൃത്താല പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് കൂടുതൽ അറിയാൻ പോലീസ് അന്വേഷണം ശക്തമാക്കി. സംസ്ഥാനത്ത് ഇത്രയധികം ഹൈബ്രിഡ് കഞ്ചാവുമായി…

Read More

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ…

Read More

മംഗളൂരുവിലെ ആള്‍ക്കൂട്ടക്കൊലപാതകം: അഷ്‌റഫിന്റെ മരണകാരണം ആന്തരിക രക്തസ്രാവം, മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

മംഗളൂരു: ആള്‍കൂട്ട ആക്രമണത്തില്‍ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മംഗളുരുവില്‍ എത്തിയ സഹോദരന്‍ ജബ്ബാര്‍ അഷ്‌റഫിന്റെ മൃതദേഹം ഏറ്റുവാങ്ങി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ ജബ്ബാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് അഷ്‌റഫിന്റെ മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാദേശിക ക്രിക്കറ്റ്…

Read More

ലഹരിക്കേസില്‍ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചതില്‍ പക; പൊലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്

      കോഴിക്കോട് : കോഴിക്കോട് പ്രതിയെ പിടികൂടുന്നതിനിടയില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു. കോഴിക്കോട് എസ്എച്ച്ഒയ്ക്കും പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബാബുവിനുമാണ് കുത്തേറ്റത്. പയ്യാനക്കല്‍ സ്വദേശി അര്‍ജാസാണ് പൊലീസുകാരെ ആക്രമിച്ചത്. ലഹരിക്കേസില്‍ പ്രതിയായ അര്‍ജാസിനെ ഏറെക്കാലമായി പൊലീസിന് പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പൊലീസ് ഇയാളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. ഇതിലുള്ള പകയാണ് അക്രമത്തിലേക്ക് നയിച്ചത്. നോട്ടീസ് പതിച്ച പൊലീസുകാരന്‍ ഇന്ന് മറ്റൊരു പ്രതിയെ പിടികൂടാന്‍ പോയതിനിടെയാണ് അര്‍ജാസില്‍ നിന്ന് ആക്രമണമുണ്ടാകുന്നത്. ഇയാള്‍ പൊലീസ് വാഹനത്തിന് മുന്നിലേക്ക്…

Read More

പന്തയംവെച്ച് വെള്ളം ചേര്‍ക്കാതെ അഞ്ച് കുപ്പി മദ്യം കുടിച്ച യുവാവ് മരിച്ചു

കോലാര്‍(കര്‍ണാടക): പന്തയംവെച്ച് വെള്ളം ചേര്‍ക്കാതെ അഞ്ച് കുപ്പി മദ്യം കുടിച്ച 21 കാരൻ മരിച്ചു. കര്‍ണാടകയിലെ മുല്‍ബഗല്‍ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മുല്‍ബഗല്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാര്‍ത്തിക് ഇത്രയും അളവില്‍ മദ്യം കുടിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ടറെഡ്ഡിയാണ് കാര്‍ത്തിക്കിനോട്…

Read More

തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍

തൃശ്ശൂര്‍: തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍. അതേ സമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും വേടന്‍ പറഞ്ഞു. വേടന്റെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെ പ്രതികരിച്ച് ലോക്കറ്റ് പണിത വിയ്യൂര്‍ സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍ രംഗത്തെത്തി വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിഞ്ഞില്ലെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പുലിപ്പല്ല് വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് വേടനായിരുന്നില്ല. ലോക്കറ്റാക്കിയ ശേഷം വാങ്ങാന്‍ എത്തിയത് വേടനും സുഹൃത്തും…

Read More

മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്

മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാട്ടിക്കുളം 55ൽ വെച്ചാണ് അപകടം ഉണ്ടായത്. കർണാടക ആർടിസിയുടെ ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇരുപത്തിയഞ്ചോളം പേർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read More

മെയ് ഒന്ന് മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി തീവണ്ടി യാത്ര ചെയ്യാന്‍ സാധിക്കില്ല

ഇന്ത്യന്‍ റെയില്‍വെയില്‍ മെയ് ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. സ്ലീപ്പര്‍, എസി കോച്ചുകളില്‍ ഇനി മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായിയാത്ര ചെയ്യാന്‍ സാധിക്കില്ല. കണ്‍ഫേം ടിക്കറ്റുമായി യാത്രചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് ടിടിഇ കനത്ത പിഴ ഈടാക്കും. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ധാരാളം പേര്‍ സ്‌ളീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുകയും അത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം വന്നതോടെയാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. ചില…

Read More

സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞും പീഡിപ്പിച്ചു; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി

കണ്ണൂര്‍ പായം സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടര്‍ന്നെന്ന് പരാതി സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞുമാണ് സ്‌നേഹയെ ഭര്‍ത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജിനീഷിനെ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണെന്നാണ് സ്‌നേഹയുടെ രണ്ട് വരി ആത്മഹത്യ കുറിപ്പ്.. അഞ്ച് വര്‍ഷം മുമ്ബായിരുന്നു സ്‌നേഹയും ജിനീഷും തമ്മിലുള്ള വിവാഹം. സ്‌നേഹയുടെ മേലുള്ള സംശയമായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ…

Read More

സ്വർണ വില കൂടി; പവന് 320 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ വിലയിൽ  വർദ്ധനവ്.ഏഴുദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂടിയത്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയര്‍ന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രില്‍ 22നായിരുന്നു സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില. അന്ന് 74,320 രൂപയിലേക്കാണ് സ്വര്‍ണം കുതിച്ചത്. തുടര്‍ന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. പിന്നീട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial