
നവജാത ശിശുക്കളെ കൊന്ന സംഭവം : കുഴികൾ ഇന്ന് പരിശോധിക്കും
തൃശൂര്‍: രണ്ടു നവജാത ശിശുക്കളെ അമ്മ കൊന്ന് കുഴിച്ചിട്ട സ്ഥലങ്ങള്‍ ഇന്ന് പോലിസ് പരിശോധിക്കും. പ്രതികളായ അനീഷയേയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പരിശോധനകള്‍ നടക്കുക.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരാണ് അനീഷയും ഭവിനും. 2021 നവംബര്‍ 6 നായിരുന്നു ആദ്യത്തെ കുട്ടിയെ അനീഷ കൊലപ്പെടുത്തിയത്. കൊലനടത്തിയ അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികള്‍ പുറത്തെടുത്ത് ഭവിന് കൈമാറി.2024 ആഗസ്റ്റ് 29നാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. തുണിയില്‍…