ബാർ ജീവനക്കാരനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ യുവാക്കൾ പിടിയിൽ.
ആലുവ: ബാർ ജീവനക്കാരനെ ഭീഷണിപ്പെടുത്തി കഴുത്തിൽ കത്തി വച്ച് കവർച്ച നടത്തിയ കേസിൽ യുവാക്കൾ പിടിയിൽ. ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ് (33), ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫ മൻസിലിൽ മുഹമ്മദ് ഫൈസൽ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കവർന്ന പണം പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ ആലുവയിൽ വച്ചായിരുന്നു കേസിനാസ്പദമായ…

