ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു
പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി. 18 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയുമാണ് ശിക്ഷ വിധിച്ചത്. പാലക്കാട് ഒലവക്കോടിൽ 2019 ജനുവരിയിൽ നടന്ന കേസിൽ പ്രതികളായ തിരുപ്പൂർ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4…

