ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 3 ലക്ഷം രൂപ വായ്പ– കേരള ബാങ്കും കേരള ഓട്ടോ മൊബൈൽ ലിമിറ്റഡും ധാരണ പത്രം ഒപ്പു വച്ചു

കേരള ബാങ്ക് പുതിയതായി ആവിഷ്കരിച്ച ഇലക്ട്രിക് ത്രീവീലർ വായ്പയുടെ ഗുണഫലം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ മുചക്ര വാഹന നിർമ്മാതാക്കളും വിതരണക്കാരുമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡുമായി ധാരണപത്രം ഒപ്പിട്ടു. ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതി തീരുമാന പ്രകാരം KAL നിർമ്മിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ, ഇലക്ട്രിക് കാർട്ട് എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ടെത്തുന്ന അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ ധാരണയായി. ഇന്നു…

Read More

ട്രേഡിങ് ആപ്പിന്റെ മറവിൽ പണം തട്ടിയ യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിര്‍ച്വല്‍ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ പ്രതികളെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയച്ചുകൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പരാതിക്കാരന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പില്‍ വലിയ ലാഭവിഹിതം…

Read More

5,000 വർഷം പഴക്കമുള്ള സ്ത്രീയുടേതെന്ന്‌ കരുതുന്ന മമ്മി പെറുവിൽ കണ്ടെത്തി

5,000 വർഷം പഴക്കമുള്ള സ്ത്രീയുടേതെന്ന്‌ കരുതുന്ന മമ്മി പെറുവിൽ കണ്ടെത്തി. പെറുവിലെ കാരലിലെ ആസ്പറോയിൽ നിന്നാണ് മമ്മി കണ്ടെത്തിയത്. 20 നും 35 നും ഇടയിൽ പ്രായവും 5 അടി ഉയരവുമുള്ള ഒരു സ്ത്രീയുടേതാണ്‌ മമ്മിയെന്നും. അക്കാലത്ത് ഉയർന്ന പദവിയുണ്ടായിരുന്ന ഒരു സ്ത്രീയുടേതാണ് അവശിഷ്ടങ്ങളെന്നും പുരാവസ്തു ഗവേഷകനായ ഡേവിഡ് പലോമിനോ എഎഫ്‌പിയോട് പറഞ്ഞു. “അക്കാലത്ത്‌ ഭരണാധികാരികൾ പുരുഷന്മാരായിരുന്നെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ സ്ഥാനമുണ്ടായിരുന്നെന്നും പൊതുവെ കരുതപ്പെട്ടിരുന്നെങ്കിലും കാരൽ നാഗരികതയിൽ സ്ത്രീകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്” എന്നാണ്‌…

Read More

സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്

ചെന്നൈ: സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്. പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടിന്‍റെ മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയായിരുന്നു പീഡനത്തിനിരയാക്കിയത്. രാമനാഥപുരം വെൺമണി നഗറിൽ സംഭവം നടന്നത്.നംബുരാജനെന്ന വെങ്കട്ടിന്‍റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ടത്. മാർച്ച് 30 മുതൽ നംബുരാജിനെ കാണാനില്ലായിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കിട്ടിയത്. ചോദ്യം ചെയ്യലിൽ വെങ്കട്ട് കുറ്റമേറ്റ് പറയുകയായിരുന്നു.

Read More

കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തിയ സംഭവം,  അഞ്ചു വർഷത്തിനു ശേഷം ഭർത്താവിനെ കോടതി കുറ്റവിമുക്തമാക്കി

മൈസൂരു: കുശാൽനഗറിൽ ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയ സംഭവത്തിൽ, കൊലപാതകക്കേസിൽ അഞ്ചു വർഷത്തിനു ശേഷം ഭർത്താവിനെ കോടതി കുറ്റവിമുക്തമാക്കി. കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസിക്കോളനിയിലെ കെ. സുരേഷിനെ(35)യാണ് മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ് വെറുതേ വിട്ടത്. വിചാരണക്കാലത്ത് സുരേഷ് രണ്ടര വർഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു. സുരേഷിന്റെ ഭാര്യ മല്ലികയെ 2020ലാണ് കാണാതാകുന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവേരി തീരത്തു നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടം പോലീസ് കണ്ടെടുത്തു….

Read More

പാലക്കാട് ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ യുവാവ് പിടിയിൽ

പാലക്കാട്: പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്. മംഗലാപുരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിക്രമം നടത്തിയ ശേഷം 14 വയസുള്ള കുട്ടിയുമായി ഇയാൾ ഒളിവിലായിരുന്നു. ബന്ധുക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. പാലക്കാട് പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70)…

Read More

സന്തോഷ് വർക്കി  അറസ്റ്റിൽ

കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.സന്തോഷ് വര്‍ക്കിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസക്‍യാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ ഡിജിപിക്കും പരാതി…

Read More

മുൻ ഐഎസ്ആർഒ ചെയ്തമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: മുൻ ഐഎസ്ആർഒ ചെയ്തമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആർഒ മേധാവിയായിരുന്നു അദ്ദേഹം. സ്പെയ്സ് കമ്മീഷൻ, കേന്ദ്ര സർക്കാരിൻ്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003-ലാണ് വിരമിച്ചത്. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട…

Read More

മേധാപട്‌കർഅറസ്റ്റിൽ

ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്സേന നൽകിയ അപകീർത്തിക്കേസിലാണ് ഡൽഹി പൊലീസ് മേധാപട്‌കറെ അറസ്റ്റു ചെയ്‌തത്. 24 വർഷം മുമ്പുള്ള കേസിൽ ഡൽഹി സെഷൻസ് കോടതി മേധാപട്‌കർക്കു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. മേധാപട്‌കറുടെ നേതൃത്വത്തിൽ നടന്ന നർമ്മദ ബച്ചാവോ സമരത്തിന് 2000 നവംബറിൽ 40,000 രൂപയുടെ ചെക്ക് നൽകിയിരുന്നുവെന്നും എന്നാൽ അത്തരത്തിൽ ഒരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലെന്നും 2000ൽ മേധാപട്‌കർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് സക്സേന നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലബർട്ടീസ് എന്ന…

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശംവെച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശംവെച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് പിടിയിലായത്. കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇയാളുടെ കൈയിൽ നിന്നും പിടിച്ചെടുത്തു. ഇതിൽ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial