അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും;
ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

മലപ്പുറം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്. അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നൽകും. അങ്ങനെ വരുമ്പോൾ  രണ്ട് തവണ ഉപഭോക്താക്കൾക്ക് രണ്ട് പെൻഷൻ ലഭിക്കും. ഓരോ ഗുണഭോക്താവിനും മേയ് മാസത്തിൽ 3200 രൂപയാണ് ലഭിക്കുക.അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അതിനായി 1800…

Read More

റീൽസ് ഒക്കെ ഇനി സിംപിളായി എഡിറ്റ് ചെയ്യാം, വാട്ടർമാർക്കുമില്ല; പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ

റീൽസും ഷോർട്സും ഒക്കെ ചെയ്യുന്നവർക്കായി പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. സൗജന്യമായി റീല്‍സ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ‘എഡിറ്റ്‌സ്’ എന്നാണ് ആപ്പിന്റെ പേര്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്. യുഎസില്‍ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ട ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയില്‍ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയില്‍ എത്തിയിരുന്നില്ല. ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന…

Read More

ലക്ഷദ്വീപ്-കൊച്ചി കപ്പൽ യാത്ര, അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന 4 വയസുകാരനെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

        കൊച്ചി : ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന കപ്പലിൽ നാല് വയസുകാരനെ പീഡിപ്പിച്ച കേസിൽ ലക്ഷദ്വീപ് സ്വദേശി പിടിയിൽ. ബുധനാഴ്ച്ച ലക്ഷദീപ് കപ്പലായ പരളിയിലാണ് കേസിനാസ്പദമായ സംഭവം. അമ്മ യോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയായിരുന്നു പീ‍ഡനം. മീനുകളെ കാണിച്ച് തരാം എന്ന് പറഞ്ഞ് കൂടെ കൂട്ടി ശുചിമുറിയിൽ വെച്ചായിരുന്നു പീഡനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കടമത്ത് ദ്വീപ്  സ്വദേശി സമീർഖാനെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപ് മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ്…

Read More

പഹല്‍ഗാമില്‍ ആക്രമണം: ‘ഭീകരവാദികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ശിക്ഷ നല്‍കും’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

        പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിലെത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ബീഹാറിന്റെ മണ്ണില്‍ നിന്ന്, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു, ഇന്ത്യ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും…

Read More

അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്നു; BSF ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ

       ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്താന്റെ കസ്റ്റഡിയിൽ ആയത്. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക്…

Read More

തമിഴ് പറഞ്ഞ് സ്ത്രീ; മലയാളം പറഞ്ഞ് നാല് വയസുകാരി; കുഞ്ഞിനെ കടത്താനുള്ള ശ്രമം പൊളിച്ച് കെഎസ്ആർടിസി കണ്ടക്ടർ

കൊല്ലം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലുവയസുകാരിയെ പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് ദേവി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ചെങ്ങന്നൂര്‍ ഡിപ്പോയില്‍വെച്ചാണ് നാടകീയ സംഭവങ്ങളുണ്ടായത്. അടൂരില്‍ നിന്നാണ് കുട്ടിയെയും കൊണ്ട് നാടോടി സ്ത്രീ ബസില്‍ കയറിയത്. ബസില്‍ കയറിയ ഉടന്‍ കുട്ടി ഓടിച്ചെന്ന് കണ്ടക്ടര്‍ അനീഷിന്റെ കൈയില്‍ പിടിച്ചു. കുട്ടി കണ്ടക്ടറുടെ സീറ്റിനരികില്‍ നിന്ന് മാറാതെ നിന്നു. കൂടെയുളള സ്ത്രീ…

Read More

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

മലപ്പുറം: യൂസ്ഡ് കാർ ഷോറൂമുകള്‍ ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച കൃത്യത ഉറപ്പു വരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂമുടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലാണ് ലൈസൻസ് നിർബന്ധമാക്കാൻ കാരണമെന്നും ആർ.ടി.ഒ അധികൃതർ പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ നിർദേശപ്രകാരമാണ് അടിയന്തര നടപടിയെന്നാണ് സൂചന. യൂസ്ഡ് കാർ ഷോറൂം ഉടമകള്‍ ലൈസൻസ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയെങ്കിലും ആരും സഹകരിക്കാൻ തയാറായിരുന്നില്ല. തുടർന്ന്, മോട്ടോർ വാഹന വകുപ്പ് ഷോറൂമുകളില്‍…

Read More

പഴയ 100 രൂപ നോട്ടുകൾ എടിഎം വഴി ഇനി ലഭിക്കില്ല

മലപ്പുറം: പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎം കൗണ്ടറുകള്‍ വഴി ലഭിക്കില്ല. ഇവയുടെ ഉപയോഗവും പ്രചാരവും പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ചു. പകരം പുതിയ സീരീസിലെ നോട്ടുകള്‍ പ്രോത്സാഹിപ്പിക്കും. പുതിയ ഗാന്ധി സീരീസിന് മുമ്ബ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍നിന്ന് ഒഴിവാക്കുന്നത്. പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകള്‍ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെയാണ് ‘കാപ്പ’ ചുമത്തി നാടുകടത്തിയത്. ദേഹോപദ്രവമേൽപ്പിക്കൽ, അനധികൃത മദ്യവിൽപ്പന, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ രേഷ്മ ഇപ്പോൾ മാമംഗലത്താണ് താമസിക്കുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഇവർക്കെതിരേ ഏഴ് കേസുകളുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് രേഷ്മയെ നാടുകടത്തിയുള്ള ഉത്തരവിറക്കിയത്. കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇവരെ ഒൻപത് മാസത്തേക്ക്…

Read More

കോഴിക്കോട്  വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍പൊയില്‍ എടക്കോട്ട് വി.പി. മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചുള്ളിയോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial