ഡി.സി. കിഴക്കേമുറിയുടെ സഹധർമ്മിണി പൊന്നമ്മ കിഴക്കേമുറി (പൊന്നമ്മ ഡിസി) നിര്യാതയായി
ഡി.സി. കിഴക്കേമുറിയുടെ സഹധർമ്മിണി പൊന്നമ്മ കിഴക്കേമുറി (പൊന്നമ്മ ഡിസി) നിര്യാതയായി.90 വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചയാളാണ് പൊന്നമ്മ കിഴക്കേമുറി. ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ഐസക്കിൻ്റെയും റേച്ചലിൻ്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു പൊന്നമ്മ. 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974 ൽ ഡി സി കിഴക്കെമുറി ഡി സി ബുക്സ് ആരംഭിച്ച സമയത്ത്…

