ഹോട്ടലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം; പ്രതി അറസ്റ്റിൽ
കോഴിക്കോട്: ഹോട്ടലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം നടത്തി രക്ഷപെടുന്നതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയിൽ. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് കാക്കച്ചിക്കണ്ടി 26 കാരനായ റുഫൈല്‍ ആണ് പിടിയിലായത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി മുങ്ങിയ സംഭവത്തിലാണ് എലത്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അടിപിടി, ബൈക്ക് മോഷണം, കവര്‍ച്ച, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ…

